നരബലിക്കേസ്;കുറ്റകൃത്യം പുറത്തു കൊണ്ടുവരുന്നതില്‍ കേരള പോലീസ് കാണിച്ച ജാഗ്രത അഭിനന്ദാര്‍ഹം:ജോണ്‍ ബ്രിട്ടാസ് എം പി| John Brittas MP

നരബലിക്കേസില്‍ കുറ്റകൃത്യം പുറത്തു കൊണ്ടുവരുന്നതില്‍ കേരള പോലീസ് കാണിച്ച ജാഗ്രത അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുമ്പോള്‍ കേരളത്തില്‍ ഇത് നടന്നല്ലോ എന്ന് അത്ഭുതം തോന്നുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിത്.പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ.

ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം തന്നെ സാമൂഹിക ജാഗ്രതയും,അന്ധവിശ്വാസങ്ങള്‍ക്കെതിരെ സാമൂഹ്യ വിദ്യാഭ്യാസവും പൊതു അവബോധവും ഉറപ്പ് വരുത്തണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുമ്പോള്‍ കേരളത്തില്‍ ഇത് നടന്നല്ലോ എന്ന് അത്ഭുതം തോന്നുന്നു. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടി രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി എന്നാണ് പൊലീസിന് പ്രതികള്‍ നല്‍കിയ മൊഴി.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിത്.പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാന്‍ കഴിയൂ. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊപ്പം തന്നെ സാമൂഹിക ജാഗ്രതയും,അന്ധവിശ്വാസങ്ങള്‍ക്കെതിരെ സാമൂഹ്യ വിദ്യാഭ്യാസവും പൊതു അവബോധവും ഉറപ്പ് വരുത്തണം..

ഇത്തരം അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും പൊതു ശ്രദ്ധയില്‍ കൊണ്ടുവരാനും ഏവരും മുന്നോട്ടു വരണം.അനാചാരങ്ങള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണം. ഈ കുറ്റകൃത്യം പുറത്തു കൊണ്ടുവരുന്നതില്‍ കേരള പോലീസ് കാണിച്ച ജാഗ്രത അഭിനന്ദനം അര്‍ഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News