Recipe:പ്രഷര്‍ക്കുക്കറില്‍ തയാറാക്കാം ഒരു ക്വിക്ക്ചിക്കന്‍ ബിരിയാണി !

ക്വിക്ക് ചിക്കന്‍ ബിരിയാണി

1. കോഴി – ഒരു ഇടത്തരം, (ഇടത്തരം കഷണങ്ങള്‍ ആക്കിയത്)

സവാള – ഒരു വലുത്, കനംകുറച്ചരിഞ്ഞത്

തക്കാളി – മൂന്നു വലുത്, ചതുരക്കഷണങ്ങളാക്കിയത്

പച്ചമുളക് – നാല്, അരിഞ്ഞത്

ഇഞ്ചി – വെളുത്തുള്ളി അരച്ചത്- ഒരു വലിയ സ്പൂണ്‍, വടിച്ച്

ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട എന്നിവ പൊടിച്ചത്- അര ചെറിയ സ്പൂണ്‍

മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

മല്ലിയില അരിഞ്ഞത് – 150 ഗ്രാം

പുതിനയില അരിഞ്ഞത് – 50 ഗ്രാം

തൈര് – ഒരു കപ്പ്

ഉപ്പ്- പാകത്തിന്

2. എണ്ണ – ഒരു വലിയ സ്പൂണ്‍

നെയ്യ്- ഒരുവലിയസ്പൂണ്‍

3. ഗ്രാമ്പൂ, ഏലയ്ക്ക – നാലു വീതം

വഴനയില – ഒന്ന്

4. സവാള – ഒരു ഇടത്തരം, കനംകുറച്ച് അരിഞ്ഞത്

5. ബസ്മതി അരി – മൂന്നു – മൂന്നര കപ്പ്

6. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

7. സവാള, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തത് – അലങ്കരിക്കാന്‍

പാകം െചയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ കൈകൊണ്ട് ഞെരടി യോജിപ്പിച്ച് അല്‍പംപോലും വെള്ളം ചേര്‍ക്കാതെ അടുപ്പില്‍ വച്ച്, ചെറുതീയില്‍ വേവിക്കുക.കോഴിക്കഷണങ്ങള്‍ പകുതി വേവാകുമ്പോള്‍ തീ അണയ്ക്കുക.ഒരു പ്രഷര്‍കുക്കര്‍ അടുപ്പത്തു വച്ച് എണ്ണയും നെയ്യും ചൂടാക്കി ഗ്രാമ്പൂ, ഏലയ്ക്ക, വഴനയില എന്നിവ വഴറ്റുക.ഇതില്‍ സവാള ചേര്‍ത്തു വഴറ്റുക. സവാള ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ അരി ചേര്‍ത്തു നന്നായി വറുക്കുക. അരി നന്നായി വെളുത്തു വരുമ്പോള്‍ തീ കുറച്ച ശേഷം ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക.ഇതിലേക്ക് ആറേഴു കപ്പ് ചൂടുവെള്ളം (ചിക്കന്‍ ഗ്രേവി ഉള്‍പ്പടെ) ചേര്‍ത്ത ശേഷം നന്നായി യോജിപ്പിക്കുക.നാരങ്ങാനീരു ചേര്‍ത്ത് ഉപ്പു പാകത്തിനാക്കുക.കുക്കര്‍ അടച്ച്, ആവി നന്നായി വന്ന ശേഷം വെയിറ്റ് വച്ച്, ചെറുതീയില്‍ കൃത്യം അഞ്ചുമിനിറ്റ് വയ്ക്കുക. അടുപ്പില്‍ നിന്നു വാങ്ങി, വീണ്ടും അഞ്ചു മിനിറ്റ് അനക്കാതെ വയ്ക്കുക.സവാള, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തതു കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here