നെടുമുടിയോട് മാനേജര്‍ ആയിക്കൊള്ളാമെന്ന് പറഞ്ഞ കമല്‍ ഹാസന്‍|Nedumudi Venu

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ് നെടുമുടി വേണു(Nedumudi Venu). നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. നെടുമുടി വേണുവിനോട് ഒരിക്കല്‍ കമല്‍ഹാസന്‍ പറഞ്ഞു;താങ്കളെ തമിഴിന് കിട്ടേണ്ടതായിരുന്നു. താങ്കള്‍ തമിഴിലേക്ക് വരിക; ഞാന്‍ നിങ്ങളുടെ സെക്രട്ടറിയോ പി ഐ ആയിട്ടോ വര്‍ക്ക് ചെയ്യാം.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോണ്‍ പോളിനെ കുറിച്ചും നെടുമുടി ജെ ബി ജംഗ്ഷനില്‍ പറയുന്നു. തനിക്ക് ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങള്‍ എഴുതിയിട്ടുള്ളതില്‍ ഒരാളാണ് ജോണ്‍ പോള്‍. ചാമരം മുതല്‍ ഇങ്ങോട്ട് ഒരു നടനെന്ന നിലയില്‍ തന്റെ ബലങ്ങളും ബലഹീനതകളുമെല്ലാം അദ്ദേഹത്തിന് അറിയാം.

തനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവാര്‍ഡ് നല്‍കുന്നതിനായി ആദ്യം ശിവാജി ഗണേശന്‍ വരില്ലെന്നാണ് അറിയിച്ചത്. സംഘാടകരാണ് വരില്ലെന്ന് അറിയിച്ചത്. ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കാനുളളതെന്ന് ശിവാജി ഗണേശന്‍ ചോദിച്ചു. നെടുമുടി വേണുവിനാണെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ താന്‍ ചെല്ലാമെന്ന് പറഞ്ഞു. അങ്ങനെ അവാര്‍ഡ് നല്‍കുന്നതിനായി അദ്ദേഹം എത്തി. തന്നോടൊപ്പമാണ് ഇരുന്നത്. അദ്ദേഹത്തിന്റെ ലാസ്റ്റ് സ്റ്റേജ് അപ്പിയറന്‍സ് അതായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel