കേരള സെന്റർ 2022 ലെ അവാർഡ് പ്രഖ്യാപിച്ചു

നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22 ശനിയാഴ്ച 5:30 ന് കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന മുപ്പതാമത് വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് ഇവരെ ആദരിക്കുന്നതാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രന്ദിര്‍ ജയ്സ്വാള്‍, ന്യൂയോര്‍ക്ക് സെനറ്റര്‍മാരായ കെവിന്‍ തോമസ്, അന്നാ കപ്ലാന്‍ മുതലായ വിശിഷ്ട വ്യക്തികള്‍ ഈ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും.

കേരള എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, നെസ്റ്റ് ഗ്രൂപ്പിന്റെ ഫൗണ്ടറും ചെയര്‍മാനുമായ ഡോ.ജവാഡ് ഹസ്സന്‍, അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് – എന്ന സംഘടനയുടെ പ്രസിഡന്റ് തോമസ് ജോയ്, ന്യൂജേഴ്സിയിലെ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് – ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബിന്ദിയ ശബരിനാഥ്, പ്രവാസി മലയാള സാഹിത്യ രംഗത്തെ പി.ടി.പൗലോസ്, ശാസ്ത്ര രംഗത്തെ MIT യിലെ ഡോ.സില്‍വെസ്റ്റര്‍ നൊറന്‍ഹ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

ഡോ.മധു ഭാസ്‌കരന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും ഡോ.തോമസ് എബ്രഹാം, ഡെയ്‌സി പി. സ്റ്റീഫന്‍, ഡോ. മേരിലിന്‍ ജോര്‍ജ് എന്നിവര്‍ മറ്റു കമ്മിറ്റി അംഗങ്ങളുമായിരുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ കേരള സെന്റര്‍ ആദരിച്ച 165 ഓളം അമേരിക്കന്‍ മലയാളികള്‍ കൂടുതല്‍ ഉന്നത നിലകളില്‍ എത്തിയതിലും അവരിന്നും സേവനത്തിന്റെ പുത്തന്‍ മേഖലകളിലൂടെ സഞ്ചാരം തുടരുന്നുവെന്ന് കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ജോസ് കണിയാലി – മീഡിയ

പത്രപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് ആദരിക്കപ്പെടുന്നത് കേരള എക്സ്പ്രസിലെ ജോസ് കണിയാലിയാണ്. ജോസ് 1992 – മുതൽ ഷിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്സ്പ്രസ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ണറും ആണ്.

ജവാഡ് ഹസ്സൻ – ബിസിനസ്

ബിസിനസ് രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ജവാഡ് ഹസ്സനെയാണ്. ലോകവ്യാപകമായി പടർന്നുകിടക്കുന്ന 25 ഓളം കമ്പനികൾ ഉൾക്കൊള്ളുന്ന NeST Group – ന്റെ ഫൗണ്ടറും ചെയർമാനുമാണ് ജവാഡ്.

ബിന്ദിയ ശബരിനാഥ് – പെർഫോമിങ് ആർട്സ്

പെർഫോമിങ് ആർട്സിൽ അവാർഡ് നൽകപ്പെടുന്നത് ന്യൂജഴ്‌സിയിലെ മയൂര സ്കൂൾ ഓഫ് ആർട്സിലെ ബിന്ദിയ ശബരിനാഥിനാണ്. ആയിരത്തിൽ കൂടുതൽ കുട്ടികളെ അവർ ഇതിനോടകം ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പഠിപ്പിച്ചിരിക്കുന്നു.

തോമസ് ജോയി (തമ്പാൻ) – കമ്മ്യൂണിറ്റി സർവീസ്

കമ്മ്യൂണിറ്റി സർവീസിന് ആദരിക്കപ്പെടുന്ന തോമസ് ജോയി Suffolk കൗണ്ടി പൊലീസ് ഡിപ്പാർട്മെന്റിലെ  ഓഫീസർ ആണ്

കൂടാതെ ഈ കൗണ്ടിയിലെ ഏഷ്യൻ അമേരിക്കൻ അഡ്‌വൈസറി ബോർഡിലെ ബോർഡ് മെമ്പറും പൊലീസ് ഏഷ്യൻ ജയ്‌ഡ്‌ സൊസൈറ്റിയുടെ ഫൗണ്ടിങ് മെമ്പറുമാണ്. 25 വർഷം അമേരിക്കൻ മിലിട്ടറിയിൽ സേവനവും അനുഷ്ഠിച്ചിട്ടുണ്ട് തോമസ്.

പി. ടി. പൗലോസ് – പ്രവാസി മലയാള സാഹിത്യം

പ്രവാസി മലയാള സാഹിത്യ രംഗത്തെ സംഭാവനയ്ക്ക് ആദരിക്കപ്പെടുന്നത് പി.ടി. പൗലോസാണ്. അദ്ദേഹം പ്രവാസി സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സർഗ്ഗവേദിയുടെ സാരഥിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും അടങ്ങിയ ഏഴ് മലയാള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഡോ. സിൽവെസ്റ്റർ നൊറൻഹ – സയൻസ്

ശാസ്ത്ര രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെടുന്നത് എംഐടി യിലെ ഡോ. സിൽവെസ്റ്റർ നൊറൻഹയാണ്. ന്യൂക്ലിയർ ഫ്യൂഷൻ ടെക്നോളജിയിലൂടെ

ഇലക്ട്രിസിറ്റി ഉണ്ടാക്കുവാൻ സാധിക്കുന്ന ഉഗ്ര താപം വഹിക്കുവാൻ സാധിക്കുന്ന ഇലക്ട്രോ മാഗ്നറ്റ് കണ്ടുപിടിച്ച എംഐടി ടീമിലെ ഒരു അംഗമാണ് സിൽവസ്റ്റർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here