Haiku poems | എന്താണ് ഹൈക്കു കവിതകൾ ?

പുതുമകളെ പൂർണമനസോടെ സ്വീകരിക്കുന്ന മലയാളഭാഷ ഹൈക്കു എന്ന മൂന്നുവരി കവിതാ സമ്പ്രദായത്തെയും നെഞ്ചേറ്റിയിട്ടുണ്ട്. ബ്ലോഗിലും ഫേസ് ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ് ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്.

ഒരു ജാപ്പനീസ് കാവ്യരൂപമാണ് ‘ഹൈക്കു’. മൂന്നുവരികളിൽ ഒതുക്കി പരമാവധി 17 മാത്രകൾ (syllables – on in Japanese) ഉപയോഗിച്ച് എഴുതുന്ന ഒരു രീതിയാണ് പൊതുവെ ഹൈക്കുവിൽ അവലംബിച്ചു വരുന്നത്. ആദ്യവരിയിലും അവസാന വരിയിലും 5 മാത്രകളും രണ്ടാം വരിയിൽ 7 മാത്രകളും എന്നതാണ് സാധാരണ സ്വീകരിക്കുന്ന മാതൃക. മാത്രകളുടെ എണ്ണം നമ്മുടെ ഭാഷാവൃത്തങ്ങളെപ്പോലെ കർശനമായി പാലിക്കേണ്ടതുമില്ല. പരമാവധി എന്നതു പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദസമുച്ചയങ്ങളോ ഹൈക്കുവിൽ ദർശിക്കാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നല്കുന്ന സമന്വയത്തിനുള്ള പ്രാധാന്യം ചെറുതല്ല.

നമുക്കു ചുറ്റിലുമുള്ള പ്രകൃതിയാണ് ഹൈക്കു കവിതകൾക്കു പ്രധാനപ്പെട്ട വിഷയം. പ്രകൃതി ദൃശ്യങ്ങൾ പകരുന്ന ഒരു നിമിഷത്തിന്റെ ഇന്ദ്രിയാനുഭൂതി അക്ഷരങ്ങളിൽ സൃഷ്ടിക്കുന്നതാണ് ഹൈക്കു. ‘വർത്തമാനകാല’ മാണ് ഹൈക്കുവിൽ ഉപയോഗിക്കുന്നത്. വായിക്കുന്ന ഏതു നിമിഷത്തിലും അനുഭവത്തിന്റെ അനുഭൂതി പകരുവാൻ വേണ്ടിയാണങ്ങനെ ചെയ്യുന്നത്. ആസ്വാദകന്റെ മനസ്സിലാണ് ഹൈക്കുവിന്റെയും സംസ്കരണം അന്തിമമായി നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News