ദേശീയ ​ഗെയിംസ് വോളിയിൽ മെഡലുറപ്പിച്ച് കേരളം

ദേശീയ ​ഗെയിംസ് വനിതാ വോളി ബോളിൽ ഫൈനലിലെത്തിയതിന് പിന്നാലെ പുരുഷ വോളിയിലും ഫൈനലിലേക്ക് മുന്നേറി കേരളം. ഇതോടെ ഇരു വിഭാ​ഗങ്ങളിലും സ്വർണം, വെള്ളി മെഡലുകളിൽ ഒന്ന് കേരളം ഉറപ്പിച്ചു.

പുരുഷ സെമിയില്‍ ഗുജറാത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കേരളം ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്. സ്‌കോര്‍: 25-14, 25-15, 25- 21. ഫൈനലില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍.

ഹരിയാനയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴടക്കിയാണ് തമിഴ്‌നാട് ഫൈനലില്‍ കടന്നത്. അഞ്ചാം സെറ്റിന്റെ അവസാന സമയത്ത് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മത്സരം അരമണിക്കൂറോളം തടസപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News