നിലപാടിന്റെ വെളിച്ചത്തിൽ വളർന്നു വന്നയാളാണ് സ : പി വി. ചന്ദ്രശേഖരൻ : എം വി ഗോവിന്ദൻമാസ്റ്റർ

വ്യക്തമായ കാഴ്ചപ്പാടോടെ സർവീസ്‌ സംഘടനയെ കൈകാര്യം ചെയ്ത അപൂർവം ആളുകളിൽ ഒരാളാണ്‌ പി വി ചന്ദ്രശേഖരനെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓൾ ഇന്ത്യ ബിഎസ്‌എൽഎൽ ഡീഓടീ പെൻഷനേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പി വി ചന്ദ്രശേഖരൻ അനുശോചനയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർവീസ്‌ സംഘടനാരംഗത്ത്‌ പ്രവർത്തിക്കുന്ന ഒരാൾ എങ്ങനെയാകണമെന്നതിനുള്ള കൃത്യമായ പാഠാവലിയായിരുന്നു പി വി സി. ഇടതുപക്ഷരാഷ്‌ട്രീയത്തെപ്പറ്റി മികച്ച ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മികച്ച ജനാധിപത്യബോധവും സൂക്ഷ്‌മ നിരീക്ഷണവും നന്നായി ഗൃഹപാഠം ചെയ്യുന്ന കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തിപരമായ നിലപാടിന്റെ വെളിച്ചത്തിൽ വളർന്നുവന്നയാളാണ്‌. മരണാസന്നനയായി കിടക്കുമ്പോളും സംഘടനാപ്രവർത്തനങ്ങളെപ്പറ്റി ആകുലനായിരുന്നു. പെൻഷൻകാരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം എഴുതാനുള്ള ശ്രമത്തിൽ കൂടിയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ പ്രക്രിയയുടെ ഭാഗമായി രാജ്യം സങ്കീർണമായ അവസ്ഥയിലേക്ക്‌ പോകുന്ന ഈ സാഹചര്യത്തിലാണ്‌ തൊഴിലാളികൾക്കായി നിലകൊണ്ട പി വി സി നമ്മെ വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട്‌ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയൻ ഹാളിൽ നടന്ന അനുശോചന ചടങ്ങിൽ വി എ എൻ നമ്പൂതിരി അധ്യക്ഷനായി. കെ ജി ജയരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി കെ മുരളീധരൻ (കേന്ദ്ര കോൺഫെഡറേഷൻ), അമരവിള രാമകൃഷ്ണൻ (സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ), പി മനോഹരൻ (ബിഎസ്എൻ എൽ എംപ്ലോയീസ് യൂണിയൻ), ആർ മുരളീധരൻ നായർ, എൻ ഗുരുപ്രസാദ് (എഐബിഡിപിഎ), കെ വി മനോജ്‌കുമാർ (ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ), ജി ആർ പ്രമോദ് (ഐഎസ്‌ആർഒ സ്റ്റാഫ് അസോസിയേഷൻ), സി പി രവീന്ദ്രൻ (സിജിപിഎ), എൻ ഡി ബാബു (എഐപിആർപിഎ), ആനാവൂർ വേലായുധൻ നായർ (ലോയേഴ്സ് യൂണിയൻ) എന്നിവരും സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News