Human Sacrifice:ഇലന്തൂര്‍ നരബലിക്കേസ്;പ്രതികളെ കൊച്ചിയിലെത്തിച്ചു

ഇലന്തൂര്‍ നരബലിക്കേസിലെ(Human Sacrifice) പ്രതികളെ കൊച്ചിയിലെത്തിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇലന്തൂര്‍ നരബലിക്കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട്ടില്‍ കൂടുതല്‍ പരിശോധന നടത്തും. ഇലന്തൂരില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.

കേരളത്തെ നടുക്കിയ നരബലിയില്‍ ഇരകളായത് ലോട്ടറി തൊഴിലാളിയും ആയുര്‍വേദ മരുന്ന് വില്‍പ്പക്കാരിയുമാണ്. കാലടി മറ്റൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന റോസ് ലിയെ ജൂണ്‍ എട്ട് മുതലാണ് കാണാതായത്. പൊന്നുരുന്നിയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ തമിഴ്‌നാട് സ്വദേശിനി പത്മയെ കാണാതായത് സെപ്റ്റംബര്‍ 26നും. ഇരുകൂട്ടരുടെയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലാക്കിയായിരുന്നു ചതിയില്‍പ്പെടുത്തിയത്.

ആയുര്‍വേദ മരുന്നുകള്‍ വീടുകള്‍ കയറി വില്‍പ്പന നടത്തുകയായിരുന്നു റോസ്‌ലി. വെറും മൂന്നാഴ്ച മാത്രമാണ് റോസ്‌ലി വാടക വീട്ടില്‍ താമസിച്ചിരുന്നതെന്ന് വീട്ടുടമസ്ഥയായ റിട്ട അധ്യപിക ലീല പറഞ്ഞു. ഓഗസ്റ്റ് എട്ട് മുതലാണ് റോസ്‌ലിയെ കാണാതായത്. പങ്കാളിയായ സജീഷ് ഇപ്പോഴും വാടക വീട്ടിലുണ്ടെന്ന് ഇവര്‍ പറഞ്ഞു.

റോസ്‌ലിയുടെ മകള്‍ തൃശൂര്‍ സ്വദേശിനിയായ മഞ്ജു ഓഗസ്റ്റ് 17നാണ് പരാതി നല്‍കിയത്. സജീഷാണ് റോസ്‌ലിയെ കാണാനില്ലെന്ന് അറിയിച്ചതെന്ന് മഞ്ജു പറയുന്നു. വടക്കാഞ്ചേരി വാഴാനി സ്വദേശിനിയാണ് റോസ്‌ലി എന്ന് പറയുമ്പോഴും ഇവ സ്ഥിരീകരിക്കുന്ന ഒരു രേഖകളും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ കൈപ്പട്ടൂര്‍, പൊതിയക്കര്‍, മറ്റൂര്‍ സിഎച്ച് സി യുടെ പിന്‍വശങ്ങളിലും ഇവര്‍ പല സമയങ്ങളിലായി മാറിത്താമസിച്ച ശേഷമാണ് ഇവിടെ വാടകയ്ക്ക് എത്തുന്നതും.

ലോട്ടറി വില്‍പ്പനക്കാരിയായ പത്മ തമിഴ്‌നാട് സ്വദേശിനിയാണ്. പൊന്നുരുന്നിയില്‍ ലോട്ടറി വിറ്റിരുന്ന ഇവരെ സെപ്റ്റംബര്‍ 26മുതലാണ് കാണാതായത്. മകന്‍ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് അന്വേഷണം ആരംഭിച്ചു. ലോട്ടറി വില്‍പ്പനക്കാര്‍ നല്‍കിയ മൊഴിയില്‍ ഷാഫി എന്നയാള്‍ തങ്ങളെയും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് ഇത്തരത്തില്‍ സമീപിച്ചതായി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ ചുരുള്‍ അഴിയുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here