Award:കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് പ്രഖ്യാപിച്ചു

നിസ്വാര്‍ഥമായ സേവനത്തിലൂടെ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഘലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22 ശനിയാഴ്ച്ച 5.30 ന് കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന മുപ്പതാമത് വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് ഇവരെ ആദരിക്കും. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രന്ദിര്‍ ജയ്സ്വാള്‍, ന്യൂയോര്‍ക്ക് സെനറ്റര്‍മാരായ കെവിന്‍ തോമസ്, അന്നാ കപ്ലാന്‍ മുതലായ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ന്യൂയോര്‍ക്ക് ന്മ നിസ്വാര്‍ഥമായ സേവനത്തിലൂടെ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഘലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22 ശനിയാഴ്ച്ച 5.30 ന് കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന മുപ്പതാമത് വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് ഇവരെ ആദരിക്കും. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രന്ദിര്‍ ജയ്സ്വാള്‍, ന്യൂയോര്‍ക്ക് സെനറ്റര്‍മാരായ കെവിന്‍ തോമസ്, അന്നാ കപ്ലാന്‍ മുതലായ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ന്യൂയോര്‍ക്ക് ന്മ നിസ്വാര്‍ഥമായ സേവനത്തിലൂടെ സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഘലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22 ശനിയാഴ്ച്ച 5.30 ന് കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന മുപ്പതാമത് വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് ഇവരെ ആദരിക്കും. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രന്ദിര്‍ ജയ്സ്വാള്‍, ന്യൂയോര്‍ക്ക് സെനറ്റര്‍മാരായ കെവിന്‍ തോമസ്, അന്നാ കപ്ലാന്‍ മുതലായ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രഗല്‍ഭരും സാമൂഹ്യനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 1991 മുതല്‍ ആദരിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ വര്‍ഷം തെരഞ്ഞടുക്കപ്പെട്ടവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ പ്രതിഭാ സമ്പന്നര്‍ തന്നെയാണെന്നും കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം പറഞ്ഞു. സ്വന്തം പ്രവര്‍ത്തന രംഗത്ത് ഉന്നത നിലയില്‍ എത്തുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നതില്‍ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആണെന്നും ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. മധു ഭാസ്‌കരന്‍ പറഞ്ഞു.

ഈ വര്‍ഷം ആദരിക്കപ്പെടുന്നവര്‍:

പത്രപ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ക്ക് ആദരിക്കപ്പെടുന്നത് കേരള എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലിയാണ്. ബിസിനസ് രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ഡോ. ജവാഡ് ഹസ്സനാണ്. പബ്ലിക് സര്‍വീസ് രംഗത്ത് ആദരിക്കപ്പെടുന്നത് അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് – എന്ന സംഘടനയുടെ പ്രസിഡന്റ് തോമസ് ജോയി ആണ്. പെര്‍ഫോമിങ് ആര്‍ട്‌സില്‍ അവാര്‍ഡ് നല്‍കപ്പെടുന്നത് ന്യൂജഴ്സിയിലെ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് – ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബിന്ദിയ ശബരിനാഥിനാണ്. പ്രവാസി മലയാള സാഹിത്യ രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെടുന്നത് പി. ടി. പൗലോസാണ്. ശാസ്ത്ര രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെടുന്നത് ഡോ. സില്‍വെസ്റ്റര്‍ നൊറന്‍ഹയാണ്.

ഡോ. മധു ഭാസ്‌കരന്‍ ആയിരുന്നു അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍. ഡോ. തോമസ് എബ്രഹാം, ഡെയ്‌സി പി. സ്റ്റീഫന്‍, ഡോ. മേരിലിന്‍ ജോര്‍ജ് എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങള്‍. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ കേരള സെന്റര്‍ ആദരിച്ച 165 ഓളം അമേരിക്കന്‍ മലയാളികള്‍ കൂടുതല്‍ ഉന്നത നിലകളില്‍ എത്തിയതിലും അവരിന്നും സേവനത്തിന്റെ പുത്തന്‍ മേഖലകളിലൂടെ സഞ്ചാരം തുടരുന്നുവെന്ന് കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ തന്റെ പറഞ്ഞു.

ഈ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരേയും കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ സീറ്റ് റിസേര്‍വ് ചെയ്യാന്‍ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോണ്‍ 5163582000, email: kc@keralacenterny.com.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് കെ. എസ്തപ്പാന്‍, പ്രസിഡന്റ്: 516 503 9387, തമ്പി തലപ്പിള്ളില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍: 516 5519868, ജിമ്മി ജോണ്‍, ജനറല്‍ സെക്രട്ടറി: 516 9748116.

ജോസ് കണിയാലി – മീഡിയ

പത്രപ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ക്ക് ആദരിക്കപ്പെടുന്നത് കേരള എക്‌സ്പ്രസിലെ ജോസ് കണിയാലിയാണ്. ജോസ് 1992 – മുതല്‍ ഷിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും പാര്‍ട്ണറും ആണ്.

ജവാഡ് ഹസ്സന്‍ – ബിസിനസ്

ബിസിനസ് രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ജവാഡ് ഹസ്സനെയാണ്. ലോകവ്യാപകമായി പടര്‍ന്നുകിടക്കുന്ന 25 ഓളം കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന NeST Group – ന്റെ ഫൗണ്ടറും ചെയര്‍മാനുമാണ് ജവാഡ്.

ബിന്ദിയ ശബരിനാഥ് – പെര്‍ഫോമിങ് ആര്‍ട്‌സ്

പെര്‍ഫോമിങ് ആര്‍ട്‌സില്‍ അവാര്‍ഡ് നല്‍കപ്പെടുന്നത് ന്യൂജഴ്സിയിലെ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ബിന്ദിയ ശബരിനാഥിനാണ്. ആയിരത്തില്‍ കൂടുതല്‍ കുട്ടികളെ അവര്‍ ഇതിനോടകം ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിച്ചിരിക്കുന്നു.

തോമസ് ജോയി (തമ്പാന്‍) – കമ്മ്യൂണിറ്റി സര്‍വീസ്

കമ്മ്യൂണിറ്റി സര്‍വീസിന് ആദരിക്കപ്പെടുന്ന തോമസ് ജോയി Suffolk കൗണ്ടി പൊലീസ് ഡിപ്പാര്‍ട്‌മെന്റിലെ ഓഫീസര്‍ ആണ്

കൂടാതെ ഈ കൗണ്ടിയിലെ ഏഷ്യന്‍ അമേരിക്കന്‍ അഡ്വൈസറി ബോര്‍ഡിലെ ബോര്‍ഡ് മെമ്പറും പൊലീസ് ഏഷ്യന്‍ ജയ്ഡ് സൊസൈറ്റിയുടെ ഫൗണ്ടിങ് മെമ്പറുമാണ്. 25 വര്‍ഷം അമേരിക്കന്‍ മിലിട്ടറിയില്‍ സേവനവും അനുഷ്ഠിച്ചിട്ടുണ്ട് തോമസ്.

പി. ടി. പൗലോസ് – പ്രവാസി മലയാള സാഹിത്യം

പ്രവാസി മലയാള സാഹിത്യ രംഗത്തെ സംഭാവനയ്ക്ക് ആദരിക്കപ്പെടുന്നത് പി.ടി. പൗലോസാണ്. അദ്ദേഹം പ്രവാസി സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഗ്ഗവേദിയുടെ സാരഥിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും അടങ്ങിയ ഏഴ് മലയാള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഡോ. സില്‍വെസ്റ്റര്‍ നൊറന്‍ഹ – സയന്‍സ്

ശാസ്ത്ര രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെടുന്നത് എംഐടി യിലെ ഡോ. സില്‍വെസ്റ്റര്‍ നൊറന്‍ഹയാണ്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ ടെക്‌നോളജിയിലൂടെ

ഇലക്ട്രിസിറ്റി ഉണ്ടാക്കുവാന്‍ സാധിക്കുന്ന ഉഗ്ര താപം വഹിക്കുവാന്‍ സാധിക്കുന്ന ഇലക്ട്രോ മാഗ്‌നറ്റ് കണ്ടുപിടിച്ച എംഐടി ടീമിലെ ഒരു അംഗമാണ് സില്‍വസ്റ്റര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here