Human Sacrifice:നരബലി; പ്രതി ഷാഫിയ്ക്ക് പ്രതിഫലം ലഭിച്ചത് ലക്ഷങ്ങള്‍

(Human Sacrifice)നരബലിയ്ക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയതിന് പ്രതി ഷാഫിയ്ക്ക് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചതായി പൊലീസ് അറിയിച്ചു. കാര്യസാധ്യത്തിനായി മറ്റ് സ്ത്രീകളെയും ഇയാള്‍ സമീപിച്ചിരുന്നു.

കുറ്റകൃത്യം നടത്തുന്നതിനായി ഇയാള്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിലാണ്. അക്കൗണ്ട് പിന്നീട് ഒഴിവാക്കി. ഈ അക്കൗണ്ട് വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.

നരബലി കേസ്;പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പത്തനംത്തിട്ട ഇലന്തൂര്‍ നരബലി കേസിലെ പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രധാന പ്രതി ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയും ഇന്ന് പൊലീസ് സമര്‍പ്പിക്കും. ( thiruvalla human sacrifice culprits )

തെളിവെടുപ്പിന്ന് ശേഷം ഇന്നലെ രാത്രിയാണ് തിരുവല്ലയില്‍ നിന്ന് പ്രതികളെ കൊച്ചിയില്‍ എത്തിച്ചത്. കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

പ്രധാന പ്രതി ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ രാവിലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here