Human Sacrifice:ഇലന്തൂര്‍ നരബലി കേസ്; നരബലിക്ക് ശേഷം ദമ്പതികള്‍ മാംസം ഭക്ഷിച്ചതായി പൊലീസ്

ഇലന്തൂര്‍ നരബലി(Human Sacrifice) കേസില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. നരബലിക്ക് ശേഷം ദമ്പതികള്‍ മാംസം ഭക്ഷിച്ചതായി പൊലീസ് അറിയിച്ചു.

അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.

കൊന്ന് മാംസം ഭക്ഷിച്ചതായാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആയുരാരോഗ്യത്തിന് വേണ്ടി മാംസം ഭക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫിയെന്നും ദമ്പതികള്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

Human Sacrifice:നരബലി; പ്രതി ഷാഫിയ്ക്ക് പ്രതിഫലം ലഭിച്ചത് ലക്ഷങ്ങള്‍

(Human Sacrifice)നരബലിയ്ക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയതിന് പ്രതി ഷാഫിയ്ക്ക് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചതായി പൊലീസ് അറിയിച്ചു. കാര്യസാധ്യത്തിനായി മറ്റ് സ്ത്രീകളെയും ഇയാള്‍ സമീപിച്ചിരുന്നു.

കുറ്റകൃത്യം നടത്തുന്നതിനായി ഇയാള്‍ ശ്രീദേവി എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിലാണ്. അക്കൗണ്ട് പിന്നീട് ഒഴിവാക്കി. ഈ അക്കൗണ്ട് വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News