മത്തങ്ങ വേണോ ? വെറും 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ! ഇത് പുതിയ റെക്കോര്‍ഡ്

2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ യു എസില്‍ പുതിയ റെക്കാര്‍ഡ് സൃഷ്ടിച്ചു. മിനസോട്ടയില്‍ നിന്നുള്ള ഹോള്‍ട്ടി കള്‍ച്ചര്‍ അദ്ധ്യാപികയുടെ കൃഷിയിടത്തില്‍ നിന്നാണ് 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ വിളവെടുത്തത്.

ഈ മത്തങ്ങ നോര്‍ത്തേണ്‍ കലിഫോര്‍ണിയ വാര്‍ഷിക പംപ്കിന്‍ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 30 മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് ട്രാവിസ് ഹാഫ് മൂണ്‍ ബെയില്‍ സംഘടിപ്പിച്ച 49-ാമത് പംപ്കിന്‍ വെയിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്.

2020 ല്‍ നടന്ന മത്സരത്തില്‍ വിജയിയായത് ഈ അദ്ധ്യാപിക തന്നെയായിരുന്നു. ഒക്ടോബര്‍ പത്തിന് നടന്ന ഈ മത്സരം കാണാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തിയിരുന്നു.

മിനസോട്ടയിലെ കാലാവസ്ഥയില്‍ ഇത്തരമൊരു മത്തങ്ങ ഉണ്ടാകുക എന്നതു അസാധാരണമാണെന്ന് ട്രാവിസ് ജിന്‍ജര്‍ പറഞ്ഞു. ഏതായാലും ഈ മത്തങ്ങ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News