വ്യാജ പ്രചരണം വീണ്ടും പൊളിഞ്ഞു; ഭഗവല്‍സിങ് എന്ന പേരില്‍ പ്രചരിപ്പിച്ചത് സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ചിത്രം

സ്വത്ത്‌ സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്‌ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി ഭ​ഗവൽസിങ് കോടിയേരി അനുസ്‌മ‌രണത്തിൽ പങ്കെടുത്തെന്ന വ്യാജ പ്രചരണവും പൊളിഞ്ഞു.

സിപിഐ എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ പ്രസന്നന്റെ ചിത്രമാണ് ഭ​ഗവൽസിങ് എന്ന പേരിൽ രാഷ്ട്രീയ എതിരാളികൾ  സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഇലന്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നതിൽ കോടിയേരി അനുസ്‌മ‌രണത്തിന്റെ ചിത്രമാണ് ഭ​ഗവൽസിങ് എന്ന പേരിൽ വ്യാപകമായി പ്രചരിപ്പിച്ചത്. വ്യാജ പ്രചരണത്തിനെതിരെ പി കെ പ്രസന്നന്റെ മകൻ ഗോകുൽ പ്രസന്നൻ രം​ഗത്തെത്തി.

തന്റെ പിതാവിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗോകുൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. 35 വർഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സൽപേര് തകർക്കാൻ ശ്രമിച്ചതിനും സ്വൈര്യജീവിതം നശിപ്പിക്കാൻ ശ്രമിച്ചതിനും മാനനഷ്‌ട കേസ് നൽകുമെന്നും ഗോകുൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here