Eldhose Kunnappily:എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസ്;പീഡന പരാതി സത്യമെന്ന് പരാതിക്കാരി;പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദം

(Eldhose Kunnappily)എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി കേസ് സത്യസന്ധമെന്ന് പരാതിക്കാരി. പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായി. തന്നെ കോവളത്ത് വച്ച് എം എല്‍ എ മര്‍ദ്ദിച്ചു. കോവളത്തിലെ അതിക്രമത്തില്‍ ദൃക്‌സാക്ഷി ഉണ്ടായിരുന്നുവെന്നും പരാതിക്കാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൂടുകയും, അവര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോള്‍ കൂടെ ഉള്ളത് ഭാര്യ യാണെന്ന് എം എല്‍ എ പറഞ്ഞു. തന്നെ മര്‍ദ്ദിക്കുമ്പോള്‍ എംഎല്‍എക്ക് ഒപ്പം, പി എ യും സുഹൃത്തും ഉണ്ടായിരുന്നു.

പരാതി പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തു. ഇല്ലെങ്കില്‍ ഹണി ട്രാപ്പില്‍ പെടുത്തുമെന്ന് എം എല്‍ എ ഭീഷണിപ്പെടുത്തി. വനിതാ കോണ്‍ഗ്രസ് നേതാവും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. കോവളം സി ഐ പരാതിയെടുക്കാന്‍ വൈകിപ്പിച്ചു. നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here