യുക്രൈനുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ; 11 പേർ കൊല്ലപ്പെട്ടു

ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിലെ സ്‌ഫോടനത്തിനു പിന്നാലെ യുക്രൈനുനേരെയുള്ള ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം സപൊറിഷ്യയിൽ നടന്ന മിസൈൽ ആക്രമണത്തിന്റെ തുടർച്ചയായി യുക്രൈൻ തലസ്ഥാനമായ കീവിലേക്കും ആക്രമണം വ്യാപിപ്പിച്ചു. 11 പേർ കൊല്ലപ്പെട്ടു. എഴുപതോളം പേർക്ക്‌ പരിക്ക്.

യുക്രൈനെ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമാണ്‌ റഷ്യ നടത്തുന്നതെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലാദിമിർ സെലൻസ്‌കി ആരോപിച്ചു. യുക്രൈനെ ആക്രമിക്കാർ റഷ്യ ഇറാന്റെ ഡ്രോണുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനുനേരായ ആക്രമണത്തെ അംഗീകരിക്കാനാകില്ലെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പ്രതികരിച്ചു.

കീവ്‌ ഉൾപ്പെടെ വിവിധ നഗരങ്ങളിലായി 75 മിസൈൽ പതിച്ചതായാണ്‌ റിപ്പോർട്ട്‌. വിവിധ ന​ഗരങ്ങളില്‍ വൈദ്യുതിബന്ധം നിലച്ചു. ആക്രമണങ്ങൾ തുടരാമെന്നും ജനങ്ങൾ ബങ്കറുകളിൽ സുരക്ഷിതരായി തുടരണമെന്നും യുക്രൈൻ ജനങ്ങൾക്ക്‌ നിർദേശം നൽകി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. മലയാളി വിദ്യാര്‍ത്ഥികളടങ്കം ബങ്കറുകളിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്.

അനാവശ്യയാത്ര ഒഴിവാക്കണം: ഇന്ത്യ

യുക്രൈനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്‌ കീവിലെ ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. ഉക്രയ്‌ൻ സർക്കാരും പ്രാദേശിക അധികാരികളും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

യുക്രൈനിലെ സംഘർഷം രൂക്ഷമാകുന്നത്‌ ആശങ്കാജനകമാണെന്നും നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here