ഇലന്തൂര്‍ നരബലിയില്‍(Human Sacrifice) പ്രതി ഷാഫിയുടെ ഹോട്ടലില്‍ കൊല്ലപ്പെട്ട പത്മ എത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കാണാതായ സെപ്റ്റംബര്‍ 26 ന് രാവിലെ പത്മ ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. കേസന്വേഷണത്തില്‍ നിര്‍ണായകമായ രണ്ട് സിസിടിവി ദൃശ്യങ്ങളില്‍ ഒന്നാണിത്.
പത്മ ഷാഫിയുടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിവരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാല് മുടന്തിയാണ് അവര്‍ നടക്കുന്നത്. അവര്‍ക്ക് നേരത്തെ കാലിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടോ അതോ ഏതെങ്കിലും തരത്തില്‍ പരുക്ക് പറ്റിയതാണോ എന്നുള്ളത് വ്യക്തമല്ല. സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. അന്ന് രാവിലെ 9.55 ന് കടയില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.
ഈ കടയില്‍ നിന്ന് ഇറങ്ങി പോയതിനു ശേഷമാണ് പിന്നീട് ഇരുവരും കാണുന്നതും ഇവര്‍ തിരുവല്ലയിലേക്ക് പോകുന്നതും. ഇരുവരും സംസാരിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലുണ്ടെന്നാണ് വിവരം. ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ ഷാഫിക്കെതിരെയുള്ള ഏറ്റവും നിര്‍ണായകമായ തെളിവുകള്‍ ഒന്നാണ് . ഷാഫിയുടെ കടയിലെ നിത്യ സന്ദര്‍ശകയായിരുന്നു പത്മ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here