Human Sacrifice:ജോലിയില്‍ പ്രവേശിക്കേണ്ട ദിവസമാണ് അമ്മ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പദ്മത്തിന്റെ മകനെ തേടിയെത്തിയത്…

അധ്യാപകനായി ജോലിയില്‍ പ്രവേശിക്കേണ്ട ദിവസം പദ്മത്തിന്റെ മകനെ തേടിയെത്തിയത് അമ്മ കൊല്ലപ്പെട്ടെന്ന ദുരന്ത വാര്‍ത്ത. ജോലിയില്‍ പ്രവേശിക്കാതെ അമ്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിന് മുന്‍പില്‍ മക്കളുടെ കാത്തിരിപ്പ് കണ്ട് നിന്നവരെ പോലും നൊമ്പരപ്പെടുത്തി.

കൊല്ലപ്പെട്ട പദ്മയുടെ രണ്ട് മക്കളാണ് സെല്‍വരാജും, സേട്ടുവും. ഏന്‍ജിനീയറിങ് ബിരുദധാരിയായ സെല്‍വം എഴുമാസം മുന്‍പാണ് ടി.സി.എസില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് പദ്മം മടങ്ങുന്നത്. മൂത്ത മകന്‍ സേട്ടു ചൊവ്വാഴ്ച്ച തമിഴ്‌നാട്ടിലെ ധര്‍മപുരി ഗവ.പോളിടെക്‌നില്‍ അധ്യാപകനായി ജോലി പ്രവേശിപ്പിക്കേണ്ട ദിവസമായിരുന്നു. ആ സന്തോഷത്തിനിടയിലാണ് അമ്മ കൊല്ലപ്പെട്ടന്ന ദുരന്തവാര്‍ത്ത സേട്ടുവിനെ തേടിയെത്തിയത്.

നിയമനം തേടാതെ നേരെ കേരളത്തിലേക്ക് വണ്ടി കയറി. ഇന്ന് ഇരുവരും അമ്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിന് മുന്‍പില്‍ കാത്തിരിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതെന്ന് മകന്‍ സെല്‍വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു.

പകലന്തിയോളം ലോട്ടറി ടിക്കറ്റ് വിറ്റ് കിട്ടിയ പണകൊണ്ടാണ് കൊല്ലപ്പെട്ട പദ്മം മക്കളെ വളര്‍ത്തി വലുതാക്കിയത്. ആ ജീവിതമാണ് മൂന്ന് നരഭോജികള്‍ ചേര്‍ന്ന് ഇല്ലാതാക്കിയത്. ഈ മക്കളുടെ മുന്‍പില്‍ കേരളമിന്ന് തല കുനിച്ച് നില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News