ഇത്ര രുചിയിൽ വെറൈറ്റി ചെമ്മീൻ റോസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ ?

ചെമ്മീൻ റോസ്‌റ്റ്

1.ചെമ്മീൻ – ഒരു കിലോ, തൊണ്ടും നാരും കളഞ്ഞത്

2.ഇഞ്ചി–വെളുത്തുള്ളി–പച്ചമുളക് പേസ്റ്റ് – ഒരു വലിയ സ്പൂൺ

‌ ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെരിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

3.വെണ്ണ – മൂന്നു വലിയ സ്പൂൺ‌

4.ചുവന്നുള്ളി – 10, ചതച്ചത്

ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – 6-7 അല്ലി

പച്ചമുളക് – 2, നീളത്തിൽ അരിഞ്ഞത്

5.കറിവേപ്പില – രണ്ടു തണ്ട്

വറ്റൽമുളക് ചതച്ചത് – അര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ നന്നായി കഴുകി വെള്ളം വാലാൻ വയ്ക്കുക.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

∙പാനിൽ വെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ഇതിലേക്കു ചെമ്മീൻ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു മൂന്നു മിനിറ്റ് വേവിക്കുക.

∙ശേഷം കറിവേപ്പിലയും വറ്റൽമുളക് ചതച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News