Eldhose Kunnappilly:എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതി;കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി

കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള(Eldhose Kunnappilly) പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. എല്‍ദോസ് മദ്യപിച്ച് നിരന്തരം മര്‍ദ്ദിച്ചെന്നും പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ യുവതി പ്രതികരിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ വേട്ടയാടുത്തത് പ്രതിപക്ഷനേതാവിന്റെ അറിവോടെയെന്നും യുവതി തുറന്നടിച്ചു.

മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് ലൈംഗികാതിക്രമം അടക്കമുള്ള ഗുരുതരമായ വിവരങ്ങള്‍ യുവതി നല്‍കിയത്. ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. എല്‍ദോസില്‍ നിന്ന് വലിയ പീഡനം നേരിട്ടു.

സാമൂഹ്യമാധ്യമങ്ങളില്‍ കോണ്‍ഗ്രസുകാര്‍ തന്നെ വേട്ടയാടുകയാണ്. ഇത് പ്രതിപക്ഷനേതാവിന്റെ അറിവോടെയെന്നും യുവതി തുറന്നടിച്ചു. കേസ് ഒതുക്കി തീര്‍ക്കാന്‍ എംഎഎക്കുവേണ്ടി കോവളം സര്‍ക്കിള്‍ ഇന്‍സ്പെടറും ശ്രമിച്ചുവെന്നും യുവതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here