നരബലി നടന്ന അതേ കേരളത്തിലാണ് ഡോ എ അച്യുതന്‍ മാഷിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയതും: പി എസ് ശ്രീകല

നരബലി നടന്ന അതേ കേരളത്തിലാണ് ഡോ എ അച്യുതന്‍ മാഷിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയതുമെന്നും സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകല. ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ്. ദൈവവിശ്വാസികള്‍ അന്ധവിശ്വാസത്തിലേക്ക് നീങ്ങാതിരിക്കാന്‍ സ്വയം കരുതിയിരിക്കുക.

കേരളത്തെയോര്‍ത്ത് വിഷമം വേണ്ട. ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുകയാണ് പരിഹാരം. ഡോ എ അച്യുതന്‍ മാഷിന്റെ മൃതദേഹം ആചാരങ്ങള്‍ ഒന്നുമില്ലാതെ, മെഡിക്കല്‍ കോളേജിന് കൈമാറിയതും കേരളത്തിലാണ്.

ആഭിചാര കൊലപാതകവാര്‍ത്തയ്ക്കു നല്‍കുന്നതിന്റെ ഒരു ശതമാനം പോലും പ്രാധാന്യം ചില മാധ്യമങ്ങള്‍ ഈ സംഭവത്തിന് നല്‍കുന്നില്ലെന്നേയുള്ളൂ എന്നും പി.എസ്. ശ്രീകല പറഞ്ഞു.

ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അകലം വളരെ നേർത്തതാണ്. ദൈവവിശ്വാസികൾ അന്ധവിശ്വാസത്തിലേക്ക് നീങ്ങാതിരിക്കാൻ സ്വയം കരുതിയിരിക്കുക. ദരിദ്രരാണ് ഇരകൾ. ദാരിദ്ര്യത്തെ പിന്നെയും പിന്നെയും ചൂഷണം ചെയ്യുന്നു.
ലോട്ടറി കച്ചവടക്കാരികളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് ഒടുവിലത്തേത്.

കേരളത്തെയോർത്ത് വിഷമം വേണ്ട. ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുകയാണ് പരിഹാരം. ഡോ എ അച്യുതൻ മാഷിന്റെ മൃതദേഹം ആചാരങ്ങൾ ഒന്നുമില്ലാതെ, മെഡിക്കൽ കോളേജിന് കൈമാറിയതും കേരളത്തിലാണ്. ആഭിചാര കൊലപാതകവാർത്തയ്ക്കു നൽകുന്നതിന്റെ ഒരു ശതമാനം പോലും പ്രാധാന്യം ചില മാധ്യമങ്ങൾ ഈ സംഭവത്തിന്‌ നൽകുന്നില്ലെന്നേയുള്ളൂ.

ഈ കത്തിൽ പറയുന്ന കാര്യങ്ങളും കേരളത്തിൽ നടക്കുന്നുണ്ട്. അത് സാധ്യവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News