സുക്കറണ്ണന് ഇതെന്തുപറ്റി ? ഫോളോവേഴ്സ് എണ്ണത്തിൽ ഗണ്യമായ കുറവ്

പെട്ടന്നൊരു സുപ്രഭാതത്തിൽ ഫേസ്ബുക് ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി കുറഞ്ഞ വിഷയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ച . യാതൊരു മുന്നറിപ്പോ മറ്റോ ഇല്ലാതെ ഒരു രാത്രി ഉറങ്ങി എണീക്കുമ്പോൾ പലരുടെയും ഫേസ്ബുക്ക് അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി കുറഞ്ഞ കാഴ്ചയാണ് കാണുന്നത് .

15 k ഫോളോവേഴ്‌സുള്ള ഒരാൾക്ക് പെട്ടന്നൊരു ദിവസം 4 k ഫോളോവേഴ്സ് ആയി ഇടിയുന്നു , 10 k ഉള്ളവർക്ക് 2 k ആവുന്നു …എന്താണ് ഫേസ്ബുക്കിൽ സംഭവിച്ചതെന്ന് ആർക്കും ഒരു പിടിയുമില്ല .

സുക്കറണ്ണന് ഇതെന്തുപറ്റി എന്ന് തുടങ്ങുന്ന കമന്റുകളാണ് പലരും ഫേസ്ബുക് ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞ കാര്യത്തിൽ പറയുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News