എംഎല്‍എയെ കണ്ടവരുണ്ടോ ? എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍

യുവതിയുടെ പീഡന പരാതി പുറത്തുവന്നതിന് പിന്നാലെ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോയി. മൂന്ന് ദിവസമായി എം എല്‍ എ പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നുമില്ല. എം എല്‍ എ യുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. പെരുമ്പാവൂരിലെ എം എല്‍ എ ഓഫീസ് 2 ദിവസമായി തുറക്കുന്നില്ല. ഓഫീസ് ജീവനക്കാരും ഫോണ്‍ എടുക്കുന്നില്ല.

പീഡന വാര്‍ത്ത പുറത്തു വന്നയുടന്‍ സ്വന്തം ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത് എം എല്‍ എ അപ്രത്യക്ഷനാവുകയായിരുന്നു. എം എല്‍ എ യുടെ അസിസ്റ്റന്റ് നിഖിലിന്റെ ഫോണിലേക്കും വിളിച്ചു നോക്കി . പല തവണ വിളിച്ചെങ്കിലും ബെല്ലടിക്കുന്നതല്ലാതെ അറ്റന്റ് ചെയ്തില്ല. തുടര്‍ന്നാണ് പെരുമ്പാവൂരിലെ എം എല്‍ എ ഓഫീസില്‍ അന്വേഷിച്ചത്.

2 ദിവസമായി എം എല്‍ എ ഓഫീസ് തുറന്നിട്ടില്ലെന്ന് അറിഞ്ഞു. എങ്കിലും പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി പൊതുപരിപാടികളിലൊന്നും എം എല്‍ എ പങ്കെടുക്കുന്നില്ല. ചൊവ്വാഴ്ച രായമംഗലത്ത് ക്ഷേത്രത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല . ചടങ്ങില്‍ മുഖ്യ പ്രഭാഷകനായി ഉള്‍പ്പെടുത്തിയിരുന്നത് എം എല്‍ എ യെ യായിരുന്നു.

യുവതി മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും കോടതിയില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തതോടെ അറസ്റ്റ് ഭയന്ന് എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോയി എന്നാണ് വ്യക്തമാകുന്നത്. എങ്കിലും എം എല്‍ എ യുമായി ബന്ധധപ്പെട്ടവരും എം എല്‍ എ പോകാനിടയുള്ള സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. ഇതിനിടെ എ എല്‍ എ ജില്ല വിട്ടുവെന്നും സൂചനയുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News