ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയതിന് പിന്നിലെ പ്രധാന കാരണം സാമ്പത്തിക ക്രമക്കേട്

ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ നീക്കിയതിന് പിന്നിലെ പ്രധാന കാരണം സാമ്പത്തിക ക്രമക്കേട്.  25 ലക്ഷം രൂപ ആവശ്യപ്പെട്ട് സന്ദീപ് സമീപിച്ചതായി ത്യശൂരിലെ വ്യവസായി സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയാണ് സന്ദീപിൻ്റെ സ്ഥാനം തെറിക്കാൻ കാരണമായത്.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഏതാനും നാൾ മുൻപ് പണം ആവശ്യപ്പെട്ട്  ത്യശൂരിലെ പ്രമുഖ  വ്യവസായിയെ സമീപിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.  പാർട്ടി വക്താവ് ആണ് താനെന്നും പണം നൽകിയില്ലെങ്കിൽ ൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് അന്വേഷണം സ്ഥാപനങ്ങളിൽ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് വ്യവസായിയുടെ പരാതി.

ഇതിനിടെ  5 ലക്ഷം രൂപ നൽകിയെങ്കിലും കേസിൽ കുടുക്കുമെന്ന്  സന്ദീപ് വാര്യർ ഭീഷണിപ്പെടുത്തിയെന്നാണ് വ്യാപാരിയുടെ ആരോപണം. ഇതിനു പിന്നാലെ നിരവധി കേസുകൾ കൂടി വന്നതോടെയാണ് വ്യാപാരി പരാതിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്.

നേരത്തെയും ജില്ലയിലെ നേതാക്കൾ അറിയാതെ  പണമിടപാട്  നടത്തിയതിൽ സന്ദീപിനെതിരെ ഗുരുതര ആരോപണമുയർന്നിരുന്നു. എന്നാൽ വാങ്ങിയ പണം ബിജെപി ഫണ്ടാണെന്നാണ് സന്ദീപ് വാര്യരെ അനുകൂലിക്കുന്ന പ്രവർത്തകരുടെ വാദം. അതേസമയം, ഇതു സംബന്ധിച്ച പരാതി വ്യാപാരി  വരും ദിവസങ്ങളിൽ  പൊലീസിന് കൈമാറിയേകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News