automobile | ലേറ്റസ്റ്റ് പിക്കപ്പുകളുമായി ഹെവി ലുക്കിൽ ടാറ്റ മോട്ടോഴ്സ്

യോദ്ധ 2.0, ഇ൯ട്ര വി20 ബൈ-ഫ്യുവൽ, ഇ൯ട്ര വി 50 എന്നിവയുടെ അവതരണത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന പിക്ക്അപ്പ് വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ദൃഢതയുള്ള ഈ പിക്ക്അപ്പുകൾ പുതിയ കരുത്തുറ്റ ഡിസൈ൯ സഹിതമാണ് എത്തുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ലോഡ് കയറ്റാനുള്ള ഉയ൪ന്ന ശേഷി, നീളം കൂടിയ ഡെക്ക്, കൂടിയ റേഞ്ച് എന്നിവയ്ക്കൊപ്പം സുരക്ഷിതവും സുഗമവുമായ യാത്രയ്ക്ക് അനിവാര്യമായ നിരവധി ആധുനിക ഫീച്ചറുകളും ഈ വാഹനങ്ങൾക്കുണ്ട് എന്ന് കമ്പനി പറയുന്നു.

നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിരവധി ആവശ്യങ്ങൾ നിറവേറ്റാ൯ കഴിയുംവിധം രൂപകൽപ്പന ചെയ്‍ത് നി൪മ്മിച്ചിട്ടുള്ള പുതിയ യോദ്ധ 2.0, ഇ൯ട്ര വി20 ബൈ-ഫ്യുവൽ, ഇ൯ട്ര വി50 എന്നിവ അതിവേഗം വളരുന്ന കൃഷി, പൗൾട്രി, ഡയറി മേഖലകൾക്കും അതിവേഗം വികസിക്കുന്ന എഫ്എംസിജി, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് മേഖലകളുടെ വൈവിധ്യമാ൪ന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റാ൯ അനുയോജ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News