സഞ്ജു സാംസണ്‍ തകര്‍ക്കും : പ്രശംസയുമായി അശ്വിന്‍

 ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണിനെ പ്രശംസയില്‍ മൂടി സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇവിടെ നിന്ന് തുടങ്ങുന്ന സഞ്ജു സാംസണ്‍ ചാപ്റ്റര്‍ 2.0 മികച്ചതായിരിക്കും എന്നാണ് അശ്വിന്‍ പറയുന്നത്.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പ്രകടനം സഞ്ജുവിന്റെ ആത്മവിശ്വാസം ഒരുപാട് ഉയര്‍ത്തിയിട്ടുണ്ടാവും. ഒന്നാന്തരം കളിക്കാരനും വളരെ നല്ല മനുഷ്യനുമാണ് സഞ്ജു. ശാന്തമായ പ്രകൃതമാണ് സഞ്ജുവിന്റേത്. അസാധാരണമായ കഴിവുള്ള താരമാണ് എന്നതിലും സംശയമില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, അശ്വിന്‍ പറയുന്നു.

വിജയിപ്പിക്കാവുന്ന നിലയിലേക്ക് സഞ്ജുവിന് മത്സരം എത്തിക്കാനായി. ഇവിടെ നിന്ന് തുടങ്ങുന്ന സഞ്ജു സാംസണ്‍: ചാപ്റ്റര്‍ 2.0 മികച്ചതായിരിക്കും എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News