ഇലന്തൂര്‍ നരബലി; മുഖ്യആസൂത്രകൻ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കമ്മീഷണർ

സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോചന നടത്തിയതും സ്ത്രീകളെ വലയിലാക്കിയതും ഷാഫിയാണെന്നും ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും കൊച്ചി കമ്മീഷണർ എസ് നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷാഫി സ്ഥിരം കുറ്റവാളിയാണ്. ചോദ്യം ചെയ്യലിൽ ഷാഫി ആദ്യം വിവരങ്ങൾ പറഞ്ഞില്ല. പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ് ഷാഫി. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയാണ്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ്. ഇയാൾ ചെയ്യാത്ത ജോലികളൊന്നുമില്ല. തന്റെ ആഗ്രഹം നടപ്പക്കാൻ ആളുകളെ ഏതു തരത്തിലും വീഴ്ത്താനുള്ള ശേഷി ഇയാൾക്കുണ്ട്.

അതിനു വേണ്ടി ഏതുവിധത്തിലും അയാൾ പ്രവർത്തിക്കും. ശ്രീദേവി എന്ന പേരിൽ ഫെയ്‌‌സ്‌ബുക്കിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ ഭഗവൽ സിങ്, ലൈല എന്നിവരുമായി അടുപ്പമുണ്ടാക്കിയത്. പിന്നീട് ഇയാളെ ഭഗവൽ സിങും ഭാര്യയും പൂർണമായി വിശ്വസിക്കുന്ന നിലയിലേക്കെത്തി. ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണ്. ഗൂഢാലോചനയും ആസൂത്രണവും ഇരകളെ വലയിലാക്കിയതും ഷാഫിയാണ്.

ഭഗവൽ സിങ്ങിന്റെയും ലൈലയുടേയും പേരിൽ മുൻപ് കേസുകളുള്ളതായി അറിവില്ല. റെക്കോഡിക്കലി ക്രിമിനൽ കേസില്ല. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം ഭക്ഷിച്ചതായി പ്രതികൾ  പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കമ്മീഷണർ വ്യക്തമാക്കി. ആഭിചാരക്കൊല കേസിൽ അന്വേഷണ സംഘത്തെ കമ്മീഷണർ അഭിനന്ദിച്ചു. സാധാരണ കേസല്ലെന്ന് ആദ്യം തന്നെ മനസ്സിലായി. നടന്നത് കഠിനമായ അന്വേഷണമാണ്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായതെന്നും അദ്ദേഹം പറഞ്ഞു.

Human Sacrifice:ഇലന്തൂര്‍ നരബലി;അന്വേഷണ സംഘത്തെ അഭിനന്ദിച്ച് കൊച്ചി കമ്മീഷണര്‍

ഇലന്തൂര്‍ നരബലി കേസില്‍(Human Sacrifice) അന്വേഷണ സംഘത്തെ അഭിനന്ദിച്ച് കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജു. നടന്നത് കഠിനമായ അന്വേഷണമാണെന്നും കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ കേസല്ലെന്ന് ആദ്യം തന്നെ മനസ്സിലായി. ഷാഫിക്കെതിരെ പത്തോളം കേസുകളുണ്ട്.

ചോദ്യം ചെയ്യലില്‍ ഷാഫി ആദ്യം വിവരങ്ങള്‍ പറഞ്ഞില്ല. പ്രത്യേക മാനസികാവസ്ഥയുള്ളയാളാണ് ഷാഫി. ഇയാള്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും ആനന്ദം കണ്ടെത്തുന്നയാളാണെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കോര്‍പ്പിയോ വാഹനത്തില്‍ പത്മയെ കയറ്റിക്കൊണ്ടു പോവുന്നത് കണ്ടു. തുടര്‍ന്ന് വാഹനം ഷാഫിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കേസിലെ മുഖ്യ പ്രതി ഷാഫിയാണ്.

ഷാഫിയാണ് നരബലി ആസൂത്രണം ചെയ്തത്. പ്രതികള്‍ മാംസം കഴിച്ചതായി വിവരമുണ്ട്. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. കൂടുതല്‍ പേര്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. രണ്ട് കൊലപാതകങ്ങളും നടന്നത് വൈകിട്ട് 5 മണി്ക്ക് ശേഷമാണ്. ഭഗവല്‍സിംഗിനും ഭാര്യയ്ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് വരുന്നതായും കമ്മീഷണര്‍ പറഞ്ഞു.

കൊലപാതകം,ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, ചതിച്ച് കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വൈകുന്നേരമാണ് കൊലപാതകങ്ങള്‍ നടത്തിയതെങ്കിലും അര്‍ധരാത്രിയിലാണ് കുഴിച്ചിട്ടത്. കഷണങ്ങളാക്കി മുറിച്ച മൃതദേഹങ്ങള്‍ മാലിന്യം മറവ് ചെയ്യുന്ന രീതിയിലാണ് കുഴിച്ചിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News