ഈ കൈകൾ കോർത്ത് : ആദിലയും ഫാത്തിമയും ഇനി എന്നും ഒരുമിച്ച്

സ്വവര്‍ഗ പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പെണ്‍കുട്ടികളാണ് ആദില നസ്‌റിനും ഫാത്തിമ നൂറയും. ഏതൊരു പങ്കാളികളും ആഗ്രഹിക്കുന്നതു പോലെ ഒരുമിച്ചു ജീവിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഇരുവരും പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയത്. തന്റെ പങ്കാളിയായ ഫാത്തിമ നൂറയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ആദില കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു.

അതിന് ശേഷം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇരുവരും പുതിയ ജീവിതത്തിന്റെ സന്തോഷങ്ങള്‍ ചിത്രങ്ങളായും പോസ്റ്റുകളായും പങ്കുവെയ്ക്കാറുണ്ടായിരുന്നു. പുതിയ ജോലിയുടെ വിശേഷങ്ങളും കൂട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ മനോഹരമായൊരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആദിലയും ഫാത്തിമയും. ലെഹംഗ അണിഞ്ഞ് വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇത്. തന്റെ കൂടെയുള്ള ജീവിതം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചാണ് ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആദില പോസ്റ്റ് ചെയ്തത്. ‘ഞങ്ങളുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു; ഇനി എന്നും ഒരുമിച്ച്’ എന്ന ക്യാപ്ഷനോടെ ഫാത്തിമയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

ബ്ലാക്ക് ആന്റ് സില്‍വര്‍ കോമ്പിനേഷനിലുള്ള ലെഹംഗയാണ് ആദില ചധരിച്ചത്. തവിട്ട് നിറത്തിലുള്ള ഡിസൈനര്‍ ലെഹംഗയായിരുന്നു ഫാത്തിമയുടെ വേഷം. ഇതിനൊപ്പം ഇരുവരും ഹെവി ഓര്‍ണമെന്റ്‌സും ഉപയോഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News