ശുചിമുറിയില്‍ ആറടിനീളമുള്ള മുതല…. അമ്പരപ്പിക്കുന്ന കാഴ്ചയില്‍ നടുങ്ങി വീട്ടുകാര്‍

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത് ഒരു മുതലയെയാണ്. ഏകദേശം ആറടിക്കടുത്ത് നീളമുള്ള ഭീമാകാരനായ മുതലയെ അപ്രതീക്ഷിതമായി സ്വന്തം ശൗചാലയത്തില്‍ കണ്ടതോടെ വീട്ടുകാരന്‍ ഭയചകിതനായി.

കാരക്കുവ മേഖലയിലെ ഖോഡിയാര്‍ മാതാജി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് മുതലയെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പകര്‍ത്തിയ മുതലയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടി വരികയാണ്.

ക്ഷേത്രത്തിലെ കുളത്തില്‍ നിന്നാകാം മുതലയെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഉദയ്സിംഗ് റാത്തോഡ് എന്നയാളുടെ വീട്ടിലാണ് മുതലയെത്തിയത്. ഇയാള്‍ വിവരമറിയിച്ച് ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മുതലയെ പിടിച്ച് കുളത്തിലേക്ക് വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News