Waynad; ചീരാലിലെ കടുവയ്ക്ക് പിടിവീഴും; മയക്കു വെടിവെച്ച് പിടികൂടാൻ ഉത്തരവ്

വയനാട് ചീരാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ ഉത്തരവ്. പ്രദേശത്ത് കൂടുതൽ കുടുകൾ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമയി മുണ്ടക്കൊല്ലി, വല്ലത്തൂർ, കരിവള്ളി പ്രദേശങ്ങളിൽ കടുവ ഏഴ് പശുക്കളെയാണ് ആക്രമിച്ചു കൊന്നത്.

അതേസമയം, കടുവ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ചീരാൽ വില്ലേജിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News