Accident; വടക്കഞ്ചേരി ബസ്സപകടം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

വടക്കഞ്ചേരി ബസ് അപകടക്കേസിൽ പ്രതികളായ ഡ്രൈവർ ജോമോനെയും ബസ്സുടമ അരുൺ സുധാകരനെയും കോട്ടയത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.കോട്ടയം നാട്ടകത്തെ ബസ് സർവീസ് സെന്ററിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.അപകടത്തിൽപ്പെട്ട ബസ് 2019 മുതൽ സർവീസ് ചെയ്തിരുന്നത് ഇവിടെയായിരുന്നു. പാലക്കാട് നിന്നുള്ള പൊലീസ് സംഘമാണ് പ്രതികളെ എത്തിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ വടക്കഞ്ചേരി അപകടം നടന്നത്. വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News