ഇലന്തൂര്‍ നരബലി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് ലൈലയുടെ സഹോദരന്‍

നരബലി കേസിലെ മൂന്നു പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കണമെന്ന് ലൈലയുടെ സഹോദരന്‍. വിശ്വാസ മാര്‍ഗത്തില്‍ നിന്നും അന്ധവിശ്വാസത്തിലേക്ക് വഴി മാറിയ ലൈലയും ഭര്‍ത്താവുമായി രണ്ട് വര്‍ഷമായി തനിക്ക് ബന്ധമില്ലെന്നും സഹോദരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ഈ ക്രൂരകൊലപാതക വാര്‍ത്ത കേട്ട ഞെട്ടലില്‍ തന്നെയായിരുന്നു ഞാനും. ഈ വാര്‍ത്ത കേട്ട് അരമണിക്കൂര്‍ എടുത്തു ഞാന്‍ ഒന്ന് നോര്‍മല്‍ ആകാന്‍ തന്നെ. പ്രതികള്‍ ആരാണെങ്കിലും അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കിട്ടണം. എന്റെ സഹോദരി ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ അവര്‍ക്കും ശിക്ഷ കിട്ടണം.

വാര്‍ത്ത കാണുമ്പോള്‍ പലതും വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കില്‍ കൂടി ആരാണോ പ്രതികള്‍ അവര്‍ക്ക് കടുത്ത ശിക്ഷ തന്നെ കിട്ടണം. ഇപ്പോള്‍ രണ്ടുവര്‍ഷമായി ഞാനും സഹോദരിയും തമ്മില്‍ കോണ്‍ടാക്ട് ഒന്നുമില്ല.

രണ്ടു നിരപരാധികളാണ് കൊല്ലപ്പെട്ടത്. സഹോദരിയായി ലൈലയ്‌ക്കോ ഭഗവത് സിംഗിനോ അവരോട് യാതൊരു ബന്ധമോ വൈരാഗമോ ഒന്നുമില്ല. എന്നിട്ടും അവരെ കൊന്നിട്ടുണ്ട് എങ്കില്‍ അതും ഇത്രയും ക്രൂരമായി കൊന്നിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ തീര്‍ച്ചയായിട്ടും കിട്ടണമെന്നും സഹോദരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel