Ilamthoor; ഇലന്തൂർ നരബലി; പോസ്റ്റുമോർട്ട നടപടികൾ നീളുന്നു

ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രികളുടെ പോസ്റ്റുമോർട്ട നടപടികൾ നീളുന്നു. കൊല്ലപ്പെട്ട പത്മത്തിൻ്റെയും, റോസിലിൻ്റെയും പോസ്റ്റുമോർട്ട നടപടി ക്രമങ്ങളാണ് കോട്ടയം മെഡിക്കൽ കോളജിൽ പുരോഗമിക്കുന്നത്. ഒരു പക്ഷേ നാളെയും പോസ്റ്റുമോർട്ട നടപടികൾ നീളുവനാണ് സാധ്യത.

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉള്ളതാണ് ഫോർൻസിക്ക് സർജൻമാർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. റോസ്ലിയുടെ ശരീരാവശിഷ്ടങ്ങളും, പത്മത്തിൻ്റെത് അഴുകിയ നിലയിലുമായിരുന്നതാണ് പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്. പൊലീസ് ഫോറൻസിക്ക് സർജൻമാരോട് ഇരുവർക്കും ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ അതിൻ്റെ വിശദമായ വിവരവും റിപ്പോർട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഇന്നലെയാണ് കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി നടന്നത്. അതിക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷമാണ് പത്മയെയും റോസിലിനെയും പ്രതികൾ കൊലപ്പെടുത്തിയത്.

റോസിലി ആയിരുന്നു ആദ്യ ഇര. നീലചിത്രത്തിൽ അഭിനയിക്കാനെന്ന വ്യാജേനയാണ് ഇവരെ തിരുവല്ലയിലെ വീട്ടിലെത്തിച്ചത്. തുടർന്ന് കട്ടിലിൽ കെട്ടിയിട്ടു. സിദ്ധനെന്ന പേരിൽ എത്തിയ മുഹമ്മദ് ഷാഫി ഇവരുടെ മാറിടം അറുത്തെടുത്തു. പിന്നീട് സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കുത്തിയിറക്കി. രക്തം വീട് മുഴുവൻ തളിച്ച് പൂജ നടത്തി. ഒരു രാത്രി മുഴുവൻ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമാനമായ രീതിയിലാണ് പത്മയെയും കൊലപ്പെടുത്തിയത്.

കൊലപാതകം,ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ചതിച്ച് കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News