യുജിസി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; യുജിസി ആസ്ഥാനത്ത് SFIയുടെ ഉപരോധം

യുജിസി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ദില്ലിയിലെ യുജിസി ആസ്ഥാനം ഉപരോധിച്ചു എസ്എഫ്‌ഐ. പരീക്ഷ വീണ്ടും നടത്തണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് എസ്എഫ്‌ഐ ആവശ്യം. വിഷയങ്ങള്‍ പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചു.

ഒക്ടോബര്‍ 10 ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് എതിരെ നേരത്തെയും സമാന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദില്ലിയില്‍ യുജിസി ഓഫീസില്‍ എസ്എഫ്‌ഐ പ്രതിഷേധം ന്ടത്തിയത്. ഓഫീസിന് മുന്നില്‍ എസ്എഫഐ ധര്‍ണ നടത്തി.

ഐഷി ഘോഷ് ഉള്‍പ്പെടുന്ന പ്രതിനിധി സംഘം യുജിസി അധികൃതരുമായി ചര്‍ച്ച നടത്തി. പരീക്ഷ വീണ്ടും നടത്തുക, കൃത്യമായുള്ള അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുക, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എസ്എഫ്‌ഐ മുന്നോട്ട് വെച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നഉറപ്പ് അധികൃതര്‍ നല്‍കി. വേണമെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.

അധികൃതരുടെ ഭാഗത്തുനിന്നും ഉറപ്പ് ലഭിച്ചതോടെ എസ്എഫ്‌ഐ യുജിസി ഓഫീസ് ഉപരോധം അവസാനിപ്പിച്ചു. എന്നാല്‍ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ വീണ്ടും യുജിസി ഓഫീസും. ചെയർമാനെയും ഉപരോധിച്ചുകൊണ്ടുള്ള സമരത്തിലേക്ക് നീങ്ങുമെന്നും എസ്എഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News