നരബലി; മൃതദേഹ പരിശോധന അതിസങ്കീർണം, പോസ്റ്റ്മോർട്ടം നാളെയും തുടരും

ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രികളുടെ പോസ്റ്റുമോർട്ട നടപടികൾ നാളെയും തുടരും. കൊല്ലപ്പെട്ട പത്മത്തിൻ്റെയും, റോസിലിൻ്റെയും ആദ്യ ദിവസത്തെ പോസ്റ്റുമോർട്ട നടപടി ക്രമങ്ങളാണ് കോട്ടയം മെഡിക്കൽ കോളജിൽ 6 മണിക്ക് ശേഷമാണ് അവസാനിപ്പിച്ചത്. നാളെ രാവിലെ പോസ്റ്റുമോർട്ട നടപടികൾ വീണ്ടും പുനരരാംഭിക്കും.

അതേസമയം, മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉള്ളതാണ് ഫോർൻസിക്ക് സർജൻമാർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. റോസ്ലിൻ്റെ ശരീരാവശിഷ്ടങ്ങളും, പത്മത്തിൻ്റെത് അഴുകിയ നിലയിലുമായിരുന്നതാണ് പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്. പൊലീസ് ഫോറൻസിക്ക് സർജൻമാരോട് ഇരുവർക്കും ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ അതിൻ്റെ വിശദമായ വിവരവും റിപ്പോർട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News