കടുവയ്ക്കൊപ്പം സെൽഫിയെടുക്കാൻ അടുത്തേക്ക് പോകുന്ന ചെറുപ്പക്കാർ : വീഡിയോ വൈറൽ

കടുവയ്ക്കൊപ്പം സെൽഫിയെടുക്കാൻ അടുത്തേക്ക് പോകുന്ന ചെറുപ്പക്കാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് . ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആണ് ഇതിനോടകം വൈറൽ ആയിരിക്കുന്നത് .

വനപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കടുവയെ ഒരു കൂട്ടം ആളുകൾ പിന്തുടരുന്നതായാണ് വിഡിയോയിൽ കാണിക്കുന്നത്. ഇവരിൽ ഒരാൾ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വന്യമൃഗത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതും കാണാം.
ഭാഗ്യവശാൽ, വന്യമൃഗം മനുഷ്യരുടെ കൂട്ടത്തെ അവഗണിച്ച് യാത്ര തുടരുന്നു.

എന്നിരുന്നാലും, ഈ സംഭവം വളരെ തെറ്റായി രീതിയാണെന്ന കുറിപ്പോടെയാണ് നന്ദ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here