അപകട ഭീതിയുണർത്തിയ സ്ലാബ് തകർന്നുവെന്ന പരാതി; അതിവേഗ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്, കൈയടിച്ച് സോഷ്യൽ മീഡിയ

ദിവസേന നൂറുകണക്കിനാളുകൾ കടന്നുപോകുന്ന എടപ്പാൾ പൊന്നാനി റോഡിലെ സ്ലാബ് തകര്‍ന്നതുമായി ബന്ധപ്പെട്ട് അതിവേഗ നടപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

കഴിഞ്ഞ മാസം 10 നാണ് എടപ്പാൾ പൊന്നാനി റോഡിലെ സ്ലാബ് തകർന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ വഴി പരാതി കെ വി സമദ് എന്നയാൾ ഫേസ്ബുക്കിലൂടെ പരാതി അറിയിക്കുന്നത്.

ഉടൻ തന്നെ പരാതി പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കുകയും ഇന്ന് സ്ലാബിന്‍റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട് എന്ന മറുപടി സോഷ്യല്‍മീഡിയ വഴി തന്നെ പരാതിക്കാരന് നല്കുകയും ചെയ്തിരുന്നു.നിർമാണപ്രവൃത്തി പുരോഗമിക്കുന്ന ചിത്രമടക്കമാണ് മന്ത്രി മറുപടിയായി പോസ്റ്റ് ചെയ്തത്.

എടപ്പാൾ പൊന്നാനി റോഡിലെ ഗോൾഡൻ ടവറിന് മുന്നിൽ ടോറസ് ലോറി കയറി തകർന്ന ഭാഗമാണ് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീക്ഷണിയായി തുടർന്നിരുന്നത് മന്ത്രിയുടെ ഇത്തരത്തിലുള്ള സമയോചിതമായ ഇടപെടൽ ഒരു മാതൃക തന്നെയെന്നാണ് സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മന്ത്രി. നിരവധി പരാതികളാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെല്ലാം വളരെ കൃത്യമായി മന്ത്രി വിശദീകരണം നല്കുകയും നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News