Eldhose Kunnappilly: എഫ് ബിയില്‍ പൊങ്ങി എല്‍ദോസ് കുന്നപ്പിള്ളി; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

യുവതി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിന് പിന്നാലെ തെറ്റുചെയ്തിട്ടില്ലെന്ന പ്രതികരണവുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും എന്നാണ് ഫെയ്‌സ്ബുക്കിലൂടെ എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചത്.

ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല എന്നും പെരുമ്പാവൂര്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പീഡനകേസ് മുറുകിയതോടെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലായിരുന്നു. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കി. പൊതുപരിപാടികളി റദ്ദാക്കുകയും ചെയ്തു. രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം എല്‍ എയെ നേരിട്ട് ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ല. രണ്ട് ദിവസമായി പൊതുപരിപാടികള്‍ക്കും എം എല്‍ എയെ കണ്ടിട്ടില്ല. എല്‍ദോസ് എവിടെയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ലായിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ദോസ് കുന്നപ്പിള്ളി ഫെയ്സ്ബുക്ക് പോസ്റ്റുമായി വരുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കു. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല.. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കു. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര്‍ ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്‍തുണച്ചവര്‍ക്കും പിന്‍തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദി.

അതേസമയം, എല്‍ദോസിനെതിരായ പരാതിയില്‍ ക്രൈം ബ്രാഞ്ച് യുവതിയുടെ മൊഴി എടുത്തു. യുവതിയില്‍ നിന്ന് 8 മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് നടത്തിയത്.ഫോണ്‍ കൈമാറാന്‍ യുവതിക്ക് നോട്ടീസ് നല്‍കി. എല്‍ദോസിനെതിരെ യുവതി കൂടുതല്‍ വിവരങ്ങള്‍ കൈമാറി പൊലീസിന് കൈമാറി

ക്രൈംബ്രാഞ്ചിന്റെ തുടര്‍ നടപടികള്‍ ഇന്നുണ്ടാകും.കൂടുതല്‍ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് കേസ് എടുക്കുമെന്നാണ് സൂചന. ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘം ശേഖരിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News