Human Sacrifice: നരബലി കേസ്; ദമ്പതികളുടെ ജീവിത രീതിയെ കുറിച്ചുള്ള അന്വേഷണം ശക്തമാക്കി പത്തനംതിട്ട പൊലീസ്

നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പത്തനംതിട്ട പൊലീസും ശക്തമാക്കി. അന്വേഷണത്തിന് ഭാഗമായി ജില്ലയില്‍ നിന്ന് കാണാതായ സ്ത്രീകളുടെ കേസുകള്‍ പ്രത്യേകം അന്വേഷണ വിധേയമാക്കും. ജില്ലാ പൊലീസിന്റെ നേതൃത്വത്തില് പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടത്തുക.

2017 മുതല്‍ ജില്ലയില്‍ നിന്ന് കാണാതായത് 12 സ്ത്രീകളെയാണ് ഇതില്‍ മൂന്ന് കേസുകളും ആറന്മുളയിലാണ്. സംഭവങ്ങള്‍ക്ക് നരബലികേസുമായി ബന്ധമുണ്ടാകാന്‍ സാധ്യത ഉണ്ടൊ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. തിരോധാന കേസുകളള്‍ക്ക് പുറമെ നരബലി കേസ് പ്രതികളെ കുറിച്ചും ജില്ലയില്‍ പ്രത്യേക അന്വേഷണം നടത്തും. മുഖ്യപ്രതി ഷാഫി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ദമ്പതികളുടെ വിചിത്ര ജീവിത രീതി എന്നിവയാണ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News