Sasi Tharoor: ‘ശശി തരൂര്‍ വരട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ’ ശശി തരൂരിനായി കോട്ടയത്ത് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു

കോണ്‍ഗ്രസിന്റെ പേരില്‍ ശശി തരൂരിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കോട്ടയം ഇരാറ്റുപേട്ടയിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് ശശി തരൂര്‍ വരട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ വിമര്‍ശനം ശക്തമാക്കി ശശി തരൂര്‍. പ്രവര്‍ത്തക സമിതിയിലും തെരഞ്ഞെടുപ്പ് വേണമെന്ന് ശശിതരൂര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം തരൂര്‍ ഉയര്‍ത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് മുതിര്‍ന്ന നേതാക്കളുടെ മാറ്റം അംഗികരിക്കാത്ത മനോഭാവം കൊണ്ടാണ്. 25 വര്‍ഷമായ് കോണ്‍ഗ്രസില്‍ പാര്‍ലമെന്ററി ബോര്‍ഡ് ഇല്ലാത്തത് ഗുരുതര വീഴ്ചയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി ബോര്‍ഡും തെരഞ്ഞെടുക്കപ്പെടണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News