Kids basketball: കിഡ്സ്, സബ് ജൂണിയര്‍ സംസ്ഥാന ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആലപ്പുഴയില്‍ തുടക്കമായി

ഒന്നാമത് റോട്ടറി കപ്പ്-കിഡ്സ്, 47-ാമത് എന്‍.സി.ജോണ്‍ ട്രോഫി-സബ് ജൂണിയര്‍ സംസ്ഥാന ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പുന്നപ്ര ജ്യോതിനികേതന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളില്‍ നി്ന്നുമായി അറുന്നൂറിലേറെ കളിക്കാരയ കുട്ടികളും നൂറോളം ഒഫിഷ്യല്‍സും ചാമ്പ്യന്‍ഷിപ്പിനായി എത്തിയിട്ടുണ്ട്. 16 വരെ മത്സരങ്ങള്‍ നീണ്ടുനില്ക്കും. പുതിയ ഇന്‍ഡോര്‍ കോര്‍ട്ടിലും കൂടാതെ നിലവിലുണ്ടായിരുന്ന ഔട്ട്ഡോര്‍ കോര്‍ട്ടിലുമായി തുടര്‍ച്ചയായിട്ടാണ് അഞ്ചു ദിവസം നീളുന്ന മത്സരങ്ങള്‍.

ഉദ്ഘാടന ദിനത്തില്‍ തിരുവനന്തപുരത്തെ കിഡ്സ് ബോയ്‌സ് കാസര്‍കോടിനെ (39-14) , വൈകിട്ട് (34-21) പാലക്കാടിനെയും തോല്‍പിച്ചു , കോഴിക്കോട് കണ്ണൂരിനെയും (72-16) വൈകിട്ട് വയനാടിനെയും (51-6) തോല്‍പിച്ചപ്പോള്‍ ആതിഥേയരായ ആലപ്പുഴ ആണ്‍കുട്ടികള്‍ വയനാടിനെ(78-7), എന്ന സ്‌കോറിനു തോല്‍പിച്ചു. മറ്റ് ലീഗ് മത്സരങ്ങളില്‍ പാലക്കാട് തൃശ്ശൂരിനെയും (23-18) എറണാകുളം മലപുരത്തെയും (28-5) കോട്ടയം കൊല്ലത്തെയും (35-12) തോല്‍പിച്ചു. ഗേള്‍സില്‍ തൃശൂര്‍ വയനാടിനെയും (40-4) കാസര്‍കോട് പത്തനംതിട്ടയെയും (24-10) കൊല്ലം പാലക്കാടിനെയും(15-7) കോട്ടയം മലപ്പുറത്തെയും (40-9) തോല്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News