Wayanad: ബത്തേരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവയെ കണ്ടെത്താനായില്ല

ബത്തേരിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവയെ കണ്ടെത്താനായില്ല. കടുവ ഉള്‍വനത്തിലേക്ക് കടന്നെന്നാണ് നിഗമനം. സമീപ പ്രദേശങ്ങളിലെല്ലാം കടുവ ശല്യം രൂക്ഷമായതിനാല്‍ ജനങ്ങള്‍ക്ക് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.

ബത്തേരി നഗരത്തോട് തൊട്ടു ചേര്‍ന്ന ദൊട്ടപ്പന്‍ കുളത്താണ് കടുവയുടെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ചത്. പുതിയകേളോത്ത് റയീസ് എന്നയാളുടെ വീട്ടിലെ CCTV ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. മുത്തങ്ങയില്‍ നിന്നുള്ള RRT സംഘവും വനപാലകരും സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. സമീപ പ്രദേശത്തുള്ള ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാണ് കടുവ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ജനവാസ മേഖലയിലെകടുവയുടെ സാന്നിദ്ധ്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

രാത്രികാലങ്ങളില്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങള്‍.അതേസമയം കൃഷ്ണഗിരി,ചീരാല്‍ എന്നിവിടങ്ങളിലും സമാന സാഹചര്യമാണ്.ചീരാലില്‍ രണ്ടാഴ്ചക്കിടെ ഏഴ് വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ഉത്തരവായിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച കൂടുകളില്‍ ഇതുവരെയും കടുവ കുടുങ്ങിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News