ADVERTISEMENT
മഹാരാഷ്ട്ര(Maharashtra)യിലെ പൂനെ(Pune)യിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീപിടിച്ചതിനെ തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ കഴിഞ്ഞത് ആശ്വാസകരമായി. തീ(fire) പടർന്നതോടെ ബസ്സിലെ യാത്രക്കാർ ഒന്നടങ്കം രക്ഷപ്പെടാനുള്ള വഴികൾ തേടി സംഘർഷമുണ്ടായെങ്കിലും ആളപായങ്ങൾ ഒഴിവാക്കാനായി. ബസിലുണ്ടായിരുന്ന 27 യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് പോലീസാണ് വിവരം നൽകിയത്. അംബേഗാവ് തഹസീലിലെ ഭീമശങ്കർ മാർഗിൽ രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്.
മുംബൈയ്ക്കടുത്തുള്ള ഭിവണ്ടിയിലെ ഒരു ഗ്രാമത്തിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസ്സായിരുന്നു അപകടത്തിൽപെട്ടത്. ക്ഷേത്രത്തിന് പ്രസിദ്ധമായ പുണെയിലെ ഭീമാശങ്കറിലേക്ക് പോവുകയായിരുന്നു. ഭീമാശങ്കർ ഘോഡേഗാവ് റോഡിലെത്തിയപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നതായി മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ അറിയിച്ചത്.
പെട്ടെന്ന് ബസ്സ് നിർത്തി യാത്രക്കാരെ പുറത്തിറക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ വലിയ അപകടം ഒഴിവാക്കാൻ തുണയായി.
തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ യാത്രക്കാരുടെ സാധന സമഗ്രഹികളും നശിച്ചു. എന്നാൽ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.