പത്തനംതിട്ടയിലെ ദുര്‍മന്ത്രവാദിനി പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട (Pathanamthitta) മലയാലപ്പുഴയിലെ വാസന്തി മഠത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയ മന്ത്രവാദിനി പൊലീസ് കസ്റ്റഡിയില്‍. മന്ത്രവാദിനിയെയും ഭര്‍ത്താവിനെയുമാണ് കസ്റ്റഡിയിലെടുത്തത്. നാട്ടുകാരുടെയും dyfi അടക്കമുള്ള യുവജന സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പ്രതിഷേധക്കാര്‍ വീടിന് പുറത്ത് ഉണ്ട്. ചോദ്യം ചെയ്യലിന് ശേഷമാകും ഏതെല്ലാം വകുപ്പുകള്‍ ചുമതമെന്ന് തീരുമാനിക്കുകയെന്ന് പൊലീസ് അറിയിച്ചു.

സ്ഥാപനം പൂട്ടുന്നത് വരെ നിരന്തരം സമരം ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. മഠത്തിന് മുന്നില്‍ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകള്‍ ഇപ്പോഴും വീടിന് പുറത്തുണ്ട്. ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികളുടെ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തില്‍ എത്തിയത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇവരെ എതിര്‍ക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും ചെയ്യുകയാണ്.

കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News