Barapole Small Hydro Electric Project: വൈദ്യുതി ഉൽപാദനത്തിൽ നേട്ടവുമായി ബാരാപ്പോൾ ജലവൈദ്യുത പദ്ധതി

ഉൽപാദ ലക്ഷ്യം വീണ്ടും മറികടന്ന് വലിയ നേട്ടങ്ങളിലേക്ക് കുതിക്കുകയാണ് കണ്ണൂർ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി(Barapole Small Hydro Electric Project). കെ.എസ്.ഇ.ബിയുടെ ഏറ്റവും മികച്ച ചെറുകിട ജല വൈദ്യുത പദ്ധതി എന്ന സ്ഥാനത്തേക്ക് ഉയരുകയാണ് ബാരാപ്പോൾ. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട ഉൽപാദന ലക്ഷ്യം നാലുമാസം കൊണ്ടാണ് ബാരാപ്പോൾ മറികടന്നത്.

വാർഷിക ഉൽപാദന ലക്ഷ്യമായ 36 ദശലക്ഷം യൂണിറ്റ് നാലുമാസം കൊണ്ടാണ് ബാരാപ്പോൾ മിനി ജല വൈദ്യുത പദ്ധതി പിന്നിട്ടത്. ഇനി ശരാശരി തുലാവർഷം ലഭിച്ചാൽ പോലും 50 മെഗാവാട്ട്
എന്ന സ്വപ്‌ന നേട്ടത്തിലേക്ക് എത്തും. പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ അഞ്ച് മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ് വാർഷിക ഉത്പാദന ലക്ഷ്യം വേഗത്തിൽ കൈവരിക്കാനായത്.

ജൂൺ പകുതിയോടെയാണ് ഇക്കുറി പുഴയിൽ നീരൊഴുക്ക് ആരംഭിച്ചത്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചതാണ് നേട്ടമായത്. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും ഉത്പ്പാദനം നടക്കുന്നത്. കർണ്ണാടകയിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഒഴുകി വരുന്ന ബാരാപ്പോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ ബാരാപ്പോൾ പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 2016 ഫെബ്രുവരി 29ന് രാജ്യത്തിന് സമർപ്പിച്ച പദ്ധതിയിൽ നിന്നും ഇതുവരെ ആകെ 196 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here