Human Sacrifice: നരബലി; മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി; അന്വേഷണ സംഘം യോഗം ചേരുന്നു

ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി അപേക്ഷ ഉടന്‍ പരിഗണിക്കും 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ്് പോലീസിന്റെ ആവശ്യം .അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കാനും, ഫോറന്‍സിക് പരിശോധന നടത്താനും പ്രതികളുടെ സാന്നിധ്യം അനിവാര്യമാണ്. ഷാഫി കൊടും ക്രിമിനലായതു കൊണ്ട് വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, നരബലിക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം കൊച്ചിയില്‍ ചേരുന്നു കൊച്ചി ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ എ എസ്പി അനൂപ് പാലിവാള്‍, ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. എഡിജിപി വിജയസാഖറെയും ഓണ്‍ലൈന്‍ വഴി പങ്കെടുക്കും. കേസിന്റെ അന്വഷണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News