സിനിമയിൽ സ്ത്രീകൾക്ക് എന്താണ് പ്രശ്നം? അപ്പോൾ പുരുഷന്മാർക്ക് പ്രശ്‌നമില്ലേ; ഷൈൻ ടോം ചാക്കോ

സിനിമയിൽ പുരുഷൻമാർക്കും പ്രശ്നമില്ലേയെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഷൈനും ബാലു വർഗീസും പ്രധാന വേഷത്തിലെത്തുന്ന വിചിത്രം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്. ഈ മാസം 14 ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയിൽ സ്ത്രീകൾക്ക് എന്താണ് പ്രശ്നം. അപ്പോൾ പുരുഷന്മാർക്ക് പ്രശ്‌നമില്ലേ. എത്രയോ ആളുകളാണ് നടനാകാൻ വേണ്ടി വരുന്നത്. എന്നിട്ട് എത്ര പേർ നടൻമാരാകുന്നു. സ്ത്രീ പുരുഷൻ എന്ന വ്യത്യാസം എന്തിനാണ് കൊണ്ടുവരുന്നത്. അങ്ങനെ സംസാരിച്ചു സമയം കളയാനാണോ.

എന്തായാലും സ്ത്രീയും പുരുഷനും ഒരു പോലെ ആകില്ലെന്നും ഷൈൻ പറഞ്ഞു. സിനിമയിൽ സ്ത്രീ പ്രാതിനിധ്യം കൂടിയാൽ വിവേചനം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. സ്ത്രീയും പുരുഷനും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്. ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരി ആരാണെന്ന് ചോദിച്ചാൽ പെൺകുട്ടികൾ പറയും, എനിക്ക് കൂട്ടുകാരികളേക്കാൾ ഇഷ്ടം കൂട്ടുകാരൻമാരെയാണെന്ന്. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ, അമ്മായിയമ്മ മരുമകൾ പ്രശ്നം ഉണ്ടാകില്ലല്ലോ എന്നും ഷൈൻ പറഞ്ഞു.

അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് റോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. കേതകി നാരായണൻ, കനി കുസൃതി, ജോളി ചിറയത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News