Human Sacrifice: ഷാഫിയുടെ വ്യാജ എഫ്ബി പേജിലെ ചാറ്റുകള്‍ വീണ്ടെടുത്തു

ഷാഫിയുടെ വ്യാജ എഫ്ബി പേജിലെ ചാറ്റുകള്‍ വീണ്ടെടുത്ത് പോലീസ്. 2019 മുതലുള്ള ചാറ്റുകളാണ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളിലെ സംഭാഷണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും മൂന്നു ജില്ലകളിലെ തിരോധാന കേസുകള്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു

പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കേസുകളാണ് പരിശോധിക്കുക. ഇതുവരെ തെളിയാത്ത കേസുകളിലാവും പരിശോധിക്കുക
പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനാണ് എഡിജിപിയുടെ നിര്‍ദേശം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

നരബലിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ലഭിച്ച തെളിവുകളില്‍ സ്ഥിരീകരണം വേണം. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ പ്രതികലെ 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്ത്രീകളുടെ തിരോധാനക്കേസുകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ത്രീ തിരോധാനക്കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. എറണാകുളത്ത് 13 ഉം പത്തനംതിട്ടയില്‍ 12 ഉം മിസ്സിങ് കേസുകളാണുള്ളത്. ഈ കേസുകളില്‍ അന്വേഷണം വഴി മുട്ടി നില്‍ക്കുകയായിരുന്നു.

പത്തനംതിട്ടയിലെ മിസ്സിങ് കേസുകളില്‍ മൂന്നെണ്ണം ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. രണ്ടു ജില്ലകളിലായി 25 കേസുകളാണ് വീണ്ടും വിശദമായി പരിശോധിക്കുന്നത്. കോട്ടയം ജില്ലയിലെ മിസ്സിങ് കേസുകളും വീണ്ടും അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ കേസന്വേഷണ പുരോഗതി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News