UAE: യുഎഇയിൽ മൂടല്‍മഞ്ഞ്; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

യുഎഇ(UAE)യുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ്(fog). ഇതേത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍(alerts) പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞ് രൂപംകൊണ്ടിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഒന്‍പത് മണി വരെയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശമുള്ളത്. കനത്ത മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറയുന്ന സ്ഥലങ്ങളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മൂടല്‍മഞ്ഞ് പ്രതീക്ഷിക്കപ്പെടുന്ന സ്ഥലങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം അബുദാബി എമിറേറ്റില്‍ റോഡുകളിലെ ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ അപ്പപ്പോള്‍ തെളിയുന്ന വേഗ പരിധിയായിരിക്കണം ഡ്രൈവര്‍മാര്‍ പാലിക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News