‘ബിനു തൃക്കാക്കര’ ഇനി നായകൻ; ‘മൈ നെയിം ഈസ് അഴകൻ’ തീയറ്ററിൽ

ബിനു തൃക്കാക്കര മലയാള സിനിമയിൽ നായകനായി തുടക്കം കുറിക്കുന്നു. ബിനു നായകനായി എത്തുന്ന ‘മൈ നെയിം ഈസ് അഴകൻ’ എന്ന ചിത്രം തിയറ്ററിലെത്തുകയാണ്.

ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമ കഥ സംവിധാനം ചെയ്ത ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിനു തൃക്കാക്കര തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 14 ന് തിയറ്ററിലെത്തുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, ടിനി ടോം, സുധി കോപ്പ തുടങ്ങിയ താരനിരയും ചിത്രത്തിലെത്തുന്നു. ശരണ്യ രാമചന്ദ്രനാണ് ചിത്രത്തിൽ നായികയാകുന്നത്. പതിവു നായക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്ന ചിത്രം കൂട്ടിയാണിത്.

ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലേക്ക് നായികയെ കിട്ടാൻ വലിയ പ്രയാസമായിരുന്നു എന്ന് ബിനു വ്യക്തമാക്കുന്നു. കഥ പറഞ്ഞതിന് ശേഷം താനാണ് നായകനെന്ന് അറിയുമ്പോൾ പല നായികമാരും ചിത്രത്തിൽ നിന്നും ഒഴിയുമായിരുന്നു. അതിൽ കുറ്റം പറയാനാവില്ലെന്നും വലിയ നായകന്മാരുടെ കൂടെ അഭിനയിച്ച നടിമാർ ഇമേജ് നോക്കുമ്പോൾ അവരുടെ നിലനിൽപ്പ് നോക്കുന്നതിൽ കുറ്റം പറയാനൊക്കില്ലെന്നും ബിനു പറയുന്നു.

നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർക്കൊപ്പം കോമഡി പരിപാടികൾ‍ അവതരിപ്പിച്ചാണ് ബിനു തൃക്കാക്കര കലാലോകത്തേക്ക് കടന്നുവന്നത്. ബി.സി. നൗഫലിന്റെ ആദ്യ ചിത്രമായ മൈ നെയിം ഈസ് അഴകനിൽ ബിനുവും അഭിനയിച്ചിരുന്നു. പിന്നീട് നൗഫലും സംവിധായകനായ സലീം അഹമ്മദും ചേർന്നാണ് തന്നോട് തിരക്കഥ എഴുതാനും അതിൽ താൻ തന്നെ നായകനാകാൻ ആവശ്യപ്പെട്ടതെന്നും ബിനു പറയുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ മോഹൻലാലിനൊപ്പം ബിഗ് ബ്രദറിലും ബിബിൻ ജോർജ് മമ്മൂട്ടിക്കൊപ്പം ഷൈലോക്കിലും അഭിനയിക്കാൻ പോയ സമയത്ത് തനിക്കു മറ്റു ജോലികളൊന്നുമില്ലാതിരുന്നപ്പോഴാണ് 15 ദിവസംകൊണ്ട് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തുന്നത്. പിന്നീട് തിരക്കഥ എഴുത്തിൽ വിഷ്ണുവിന്റെയും ബിബിന്റെയും സംവിധായകൻ നൗഫലിന്റെയും സഹായമുണ്ടായിരുന്നതായും താരം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News