ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. പാൻ ഇന്ത്യൻ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. ത്രിഡിയിൽ റിലീസിനെത്തുന്ന സിനിമയുടെ പ്രി വിഷ്വലൈസേഷൻ വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സിനിമ പകർന്നു തരാൻ പോകുന്ന ചോതിക്കാവിലെ മായക്കാഴ്ചകളുടെ തുടക്കമാണ് വിഡിയോയിലൂടെ കാണാനാകുക. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനെ കാത്തിരിക്കുന്നത്.
മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ADVERTISEMENT
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ. തെന്നിന്ത്യൻ സെൻസേഷൻ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം യുജിഎം പ്രൊഡക്‌ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമാണത്തിൽ പങ്കാളികളാണ്. കേരളത്തിന്റെ ആയോധന കലയായ കളരിക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം.
അതേസമയം, സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടൊവിനോ കളരി അഭ്യസിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.